പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിൽ കാറിടിച്ച് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിജയനഗരം സ്വദേശികളായ സിരിഗിടി എറയ്യ (35), തംലിംഗല സീതാറാം (36), താടിപ്പുടി വരപ്രസാദ് (36), ബോനുല രമണ (52) എന്നിവരാണ് മരിച്ചത്. കതിപുടി-രവികംപടു ജംഗ്ഷന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
വിജയവാഡയിലെ കനകദുർഗ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന് കതിപുടിക്ക് സമീപം സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. തുടർന്ന് ബസ് നിർത്തിയപ്പോൾ റോഡരികിലെ ചായക്കടയിലേക്ക് നടന്നുപോവുകയായിരുന്ന തീർഥാടകരുടെ മേലാണ് അമിതവേഗത്തിൽ എത്തിയ കാർ പാഞ്ഞുകയറിയത്.
വിവരം അറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Accident Kill Car Pilgrim