ടി.വി.അനുപമ
തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമയെ സ്ഥാനത്തു നിന്ന് മാറ്റി. മന്ത്രി സി.പി.ജോണിന്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയെ പുതിയ ഗതാഗത സെക്രട്ടറിയായി നിയമിച്ചു.
ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തേ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് അനുപമയെയും മാറ്റിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം ഏവിയേഷൻ, മെട്രോ, റെയിൽവേ മേഖലകളുടെ മുഴുവൻ സമയ അധിക ചുമതലയും അനുപമയ്ക്കു നൽകി.
ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ചുമതലയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകി. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ പദവിയും അദ്ദേഹത്തിനാണ്.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
Tags : t.v.anupama shifted T.V. Anupama Kerala Government Transport Department IAS Officer D Balamurali C.P. John Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash