അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് തകർന്ന വീട്.
ഒറ്റപ്പാലം: അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. വ്യാഴാഴ്ച പുലർച്ചെ കടമ്പൂർ മാണിക്കംപാറയിലുണ്ടായ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും തകർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലിസ് പറഞ്ഞു. പരിക്കേറ്റ ജനകിയെയും ഷാജേഷിനെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഫോടനത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.
Tags : firecracker Explosion HouseDestroyed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash