ഹാർദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാൽമുട്ടിലെ പേശിക്കേറ്റ ഗുരുതര പരിക്കിൽനിന്ന് പൂർണമായി മുക്തനാകാത്തതിനാൽ അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിന് മുമ്പ് താരത്തിന് മത്സരരംഗത്തേക്ക് തിരിച്ചെത്താനായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
32കാരനായ താരം നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ്. പ്രമുഖ കായിക വിദഗ്ധൻ ഡോ. ദിൻഷാ പർദിവാലയുടെ മേൽനോട്ടത്തിലാണ് ഹാർദിക്കിന്റെ ചികിത്സ പുരോഗമിക്കുന്നത്. മെഡിക്കൽ സംഘത്തിന്റെ നിർദേശപ്രകാരം ഘട്ടംഘട്ടമായുള്ള ഫിറ്റ്നസ് പദ്ധതിയിലൂടെ മാത്രമേ താരത്തിന് ബൗളിംഗ് പുനരാരംഭിക്കാനാകൂ.
മൂന്നാഴ്ചയ്ക്കുശേഷം മാത്രമേ ഹാർദിക്കിന് ഓടിത്തുടങ്ങാൻ സാധിക്കൂ എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പൂർണ കായികക്ഷമത വീണ്ടെടുത്ത് മത്സരങ്ങൾക്ക് സജ്ജനാകാൻ താരത്തിന് ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കും. പരിക്കിനെത്തുടർന്ന് 2026ൽ താരത്തിന് വൈറ്റ് ബോൾ മത്സരങ്ങൾ നഷ്ടമായിരുന്നു.
Tags : HardikPandyaInjury indianCricket HardikPandya Injury Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash