ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്. നിയമപരമായ അധികാരപരിധി ലംഘിച്ച് മറ്റ് ഏജൻസികളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പിണറായി വിജയൻ ഉൾപ്പെട്ട കേസിൽ ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി വാദിക്കുകയും, അതിനെതിരേ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയും ചെയ്തു.
കേസിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് പൂർണ അധികാരമുണ്ടെങ്കിലും, അതിനുശേഷം സംസ്ഥാന പൊലിസ് എഫ്ഐആറിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് നിർദേശം നൽകാൻ ഇഡിക്ക് ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ പിണറായി വിജയന്റെയും മറ്റും ഭാഗം കേട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, തിടുക്കത്തിൽ ഉത്തരവിട്ട ഹൈക്കോടതി നടപടിയെയും വിമർശിച്ചു.
ഇഡി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായി ബാധ്യസ്ഥരാണോ അതോ പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന ഏജൻസിക്ക് അധികാരമുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Tags : Vigilance FIR Supreme Court Deepika DeepikaNewspaper BreakingNews Supreme Court tells ED to "mind