x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ന​ട​ൻ ബാ​ലു വ​ർ​ഗീ​സി​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് യു​വ​തി

വെബ് ഡെസ്‌ക്
Published: October 22, 2026 07:29 PM IST | Updated: October 22, 2026 07:29 PM IST

ബാലു വർഗീസ്

കൊ​ച്ചി: അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്‌​പ​ർ​ശി​ച്ചു​വെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ന​ട​ൻ ബാ​ലു വ​ർ​ഗീ​സി​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് യു​വ​തി. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മാ​പ്പ​പേ​ക്ഷ​യും ഇ​നി ഇ​ത്ത​രം പെ​രു​മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്ന രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പും ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

അ​ടു​ത്തി​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ താ​ൻ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണെ​ന്ന് പ​രാ​തി​ക്കാ​രി​യെ ഉ​ദ്ധ​രി​ച്ച് 'ദി ​ന്യൂ​സ് മി​നി​റ്റ്' റി​പ്പോ​ർ​ട്ട് ചെ​യ്തു. നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വ​ച്ച് ബ​ല​മാ​യി ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ലെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ഇ​തി​നെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ബാ​ലു​വി​ന്‍റെ മ​റു​പ​ടി​യെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

താ​ൻ ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ ബാ​ലു ക്ഷ​മ ചോ​ദി​ച്ചു. അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ താ​ൻ സം​ഭ​വം ഭ​ർ​ത്താ​വി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സം ഭ​ർ​ത്താ​വ് ബാ​ലു​വു​മാ​യി സം​സാ​രി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ കൈ ​ത​ട്ടി​യ​താ​ണെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ വ​ള​രെ ബ​ല​മാ​യി​ട്ടാ​ണ് ബാ​ലു പി​ടി​ച്ച​തെ​ന്നും അ​ത് അ​ബ​ദ്ധ​മാ​കാ​ൻ വ​ഴി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി.

ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് സ്ത്രീ​ക​ളോ​ട് പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags : Balu Varghese actor complaint young woman lawyer notice

Recent News

Corehub Up