x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ്കൂട്ടറിലിടിച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 22, 2026 04:00 PM IST | Updated: October 22, 2026 04:02 PM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒരാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഷാ​പു​ര സ്വ​ദേ​ശി രാ​ജ്കു​മാ​ർ മാ​ൽ​വ്യ (36) എ​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്കു​മാ​ർ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 4:30-ഓ​ടെ രാ​ജ്കു​മാ​ർ ഡാ​നി​ഷ് കു​ഞ്ചി​ൽ എ​ത്താ​റു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​നു സ്‌​കൂ​ട്ട​റി​ൽ പ​ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മിത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മു​ന്നോ​ട്ട് നീ​ങ്ങി​യ വാ​ഹ​നം രാ​ജ്കു​മാ​റി​യും സ​മീ​പ​ത്തു​കി​ട​ന്നി​രു​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​റി​ന്‍റെ​യും മേ​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ രാ​ജ്കു​മാ​റി​ന്‍റെ ഇ​ട​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​യ​ക്കി​യ കാ​റി​ന്‍റെ ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ രാ​ജ്കു​മാ​ർ ആ​രോ​പി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഡ്രൈ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident SpeedingCar Scooter

Recent News

Corehub Up