x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്; പി​ണ​റാ​യി ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

വെബ് ഡെസ്ക്
Published: October 22, 2026 02:55 PM IST | Updated: October 22, 2026 02:59 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​ഡി സ​മ​ന്‍​സി​ന് പി​ണ​റാ​യി മ​റു​പ​ടി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ് മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്ത​ത്.

കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യും സു​പ്രിം​കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. അ​തി​നാ​ല്‍ പി​ണ​റാ​യി​യു​ടെ അ​പ്പീ​ല്‍ ഉ​ട​ന്‍ ത​ന്നെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത. പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി സു​പ്രിം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​കും.

വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് താ​ത്കാ​ലി​ക സ്റ്റേ ​അ​നു​വ​ദി​ച്ചെ​ങ്കി​ലും കേ​സി​ലെ എ​ഫ്‌​ഐ​ആ​ര്‍ സു​പ്രിം​കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നും കോ​ട​തി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം.

Tags : CMRL–Exalogic transaction case Exalogic Case Pinarayi Vijayan Enforcement Directorate ED Summons Kerala Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up