Image for representation
കൊച്ചി: ഏലൂരില്‍ ഇടിമിന്നലിനെ തുടര്‍ന്ന് 11 കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണു. കണ്ടെയ്നര്‍ റോഡിന് കുറുകെ വീടുകള്‍ക്ക് മുകളിലേക്കാണ് വൈദ്യുതി ലൈന്‍ പതിച്ചത്. ഫാല്‍ക്കണ്‍ സെന്റന്‍സ് മുതല്‍ ലേബര്‍ ക്വാര്‍ട്ടേഴ്സ് വരെയുള്ള ഭാഗത്തെ ലൈനാണ് പൊട്ടിവീണത്.
പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഉടന്‍ തന്നെ കെഎസ്ഇബിയിലും ഏലൂര്‍ പൊലിസ് സ്റ്റേഷനിലും വിവരം അറിയിച്ചു. തുടര്‍ന്ന് കളമശേരി സബ്സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പൊട്ടിവീണ ലൈന്‍ മുറിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Tags : ElectricLine Lightning House Electricity Accident