ചെറുവള്ളി എസ്റ്റേറ്റിൽ മേയാൻവിട്ട പശുക്കൾ ചത്ത നിലയിൽ
കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മേയാൻവിട്ട പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 12 പശുക്കളെയാണ് ചത്ത നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകുന്നേരം മേഖലയിൽ ഇടിമിന്നലും കനത്ത മഴയുമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്.
Tags : CowsFoundDead LightningStrike CattleDeath CheruvallyEstate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash