എൻ.കെ.പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും
കൊല്ലം: കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും തമ്മിൽ വാക്പോര്. മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ നേട്ടം അവകാശപ്പെട്ട് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതോടെയാണ് തർക്കം പരസ്യപ്പോരിലേക്ക് നീങ്ങിയത്.
വിസ്റ്റാഡോം കോച്ച് അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 16ന് വൈകുന്നേരം 5.30ഓടെയായിരുന്നു പോസ്റ്റ്. നിരന്തരമായ ഇടപെടലുകളുടെ ഫലമായി 16327/16328 മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചെന്നും കേരളത്തിലെ ഒരു ട്രെയിനിൽ ഇത്തരം കോച്ച് യാഥാർഥ്യമാകുന്നത് ആദ്യമായാണെന്നും അദ്ദേഹം കുറിച്ചു.
റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ എന്നിവിടങ്ങളിൽ നിരന്തരമായി ഇടപെട്ടതിന്റെ ഫലമായാണ് വിസ്റ്റാഡോം കോച്ച് അനുവദിച്ചത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
എന്നാൽ ഇതിന് പിന്നാലെ വിസ്റ്റാഡോം കോച്ചിന്റെ നേട്ടം അവകാശപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപിയും രംഗത്തെത്തി. ഒരു വാഗ്ദാനംകൂടി പാലിക്കപ്പെടുന്നു. ഒരു ദശാബ്ദക്കാലത്തിലേറെയായി നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ സാക്ഷാത്കാരം എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് പ്രേമചന്ദ്രൻ പോസ്റ്റ് പങ്കുവെച്ചത്.
Tags : vistadome coach VistadomeCoach KodikunnilSuresh N.K.Premachandran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash