ബയേൺ മ്യൂണിക്കും ആഴ്സണലും തമ്മിലുള്ള മത്സരത്തിലെ ദൃശ്യം
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക്-ആഴ്സണൽ മത്സരം സമനിലയിൽ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ബയേൺ മ്യൂണിക്കിന് വേണ്ടി അൽഫോൺസോ ഡേവിസും ഹാരി കെയിനും ആണ് ഗോളുകൾ നേടിയത്. എബെരെചി എസെയും ഡെക്ലാൻ റൈസും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയിൽ ആയതോടെ ആഴ്സണലിന് ഏഴ് പോയിന്റും ബയേൺമ്യൂണിക്കിന് അഞ്ച് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ ആഴ്സണൽ ഏഴാം സ്ഥാനത്തും ബയേൺ 14-ാം സ്ഥാനത്തുമാണുള്ളത്.
Tags : UEFA Champions League Football Match Bayern Munich Arsenal Draw