പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ സ്റ്റേഷനുകളിൽ അച്ചടക്കം നിലനിർത്താനുമായി ആർപിഎഫ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ അധികാരപരിധിയിലെ പ്രദേശങ്ങളിൽ റെയിൽവേ നിയമലംഘനങ്ങൾക്കെതിരേ പരിശോധന ശക്തമാക്കി.
ജൂലൈ 20 മുതൽ ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം വിവിധ റെയിൽവേ നിയമലംഘനങ്ങളിലായി 2,541 കേസുകൾ രജിസ്റ്റർ ചെയ്തു. 13,74,000 രൂപ പിഴ ഈടാക്കി.
റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറുക, അനധികൃതമായി ട്രാക്ക് മുറിച്ചുകടക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 2,221 കേസുകളിലായി 11,12,000 രൂപ പിഴ ഈടാക്കി. നോ പാർക്കിംഗ് മേഖലയിൽ വാഹനം പാർക്ക് ചെയ്തതിന് 269 കേസിലായി 1,34,500 രൂപയും പുരുഷന്മാർ വനിതാ കോച്ചുകളിൽ യാത്ര ചെയ്തതിന് 51 കേസുകളിലായി 1,27,500 രൂപയും പിഴ ഈടാക്കി.
Tags : Railway LawViolations Deepika DeepikaNewspaper BreakingNews 13.74 Lakh in Fines Across 2 541 Cases