പ്രതീകാത്മക ചിത്രം
പീരുമേട്: ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ യുവാവ് മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. എസ്റ്റേറ്റിലെ അങ്കണവാടിയോടു ചേര്‍ന്നുള്ള ലയത്തില്‍ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
ലയത്തില്‍ താമസിക്കുന്ന ഇസ്രവേലിന്റെ ഭാര്യ നേശം എന്ന വസന്ത (62), മകള്‍ പ്രിയങ്ക(30) എന്നിവരെയാണ് പ്രിയങ്കയുടെ ഭര്‍ത്താവ് പ്രിന്‍സ്(32) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇസ്രവേലിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലയത്തിലുള്ള മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇയാളെ ഇവിടെ നിന്നും പൊലിസ് പിടികൂടി.
പ്രതി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ മദ്യപിച്ചെത്തിയ പ്രതി വീട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടാകുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും ഭാര്യാമാതാവിനെയും പിന്നാലെ പാഞ്ഞെത്തി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
Tags : hacked his wife and mother-in-law to death Deepika DeepikaNewspaper BreakingNews under the influence of alcohol