വീണാ ജോർജ്
കണ്ണൂർ: ആരോഗ്യമന്ത്രിയായിരിക്കേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനു നേരേ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിചേർക്കപ്പെട്ട കെഎസ്യു പ്രവർത്തകരിൽനിന്നു മൊഴിയെടുത്തു.
സി.എച്ച്. മുബാസ്, എം.സി. അതുൽ, വിതുൽ ബാലകൃഷ്ണൻ, മുഹമ്മദ് യാസീൻ, അക്ഷയ് മാടായി എന്നിവരാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരായി മൊഴി നൽകിയത്.
ആരോഗ്യമേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയിൽ പ്രതിഷേധിച്ച് മന്ത്രിക്കു നേരേ കരിങ്കൊടി കാട്ടുക മാത്രമാണ് തങ്ങൾ ചെയ്തെന്നും എന്നാൽ രാഷട്രീയ ഗൂഢാലോചനയുടെ ഭാഗമായി വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്.
Tags : murder case against Veena George Deepika DeepikaNewspaper BreakingNews Attempted murder case against Veena