ദക്ഷിണകൊറിയയിലെ സോൾ അതിരൂപതയിൽ നടന്ന നാലാം ഏഷ്യൻ ബധിര കത്തോലിക്ക കൂട്ടായ്മയിൽ ഇന്ത്യയിൽനിന്ന് പങ്കെ
കണ്ണൂർ: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സോൾ അതിരൂപതയിൽ നടത്തി. സോൾ കത്തീഡ്രൽ പള്ളിയിൽ ആർച്ച്ബിഷപ് സുൻ-ടേക്ക് ജോങിന്റെ വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം ആരംഭിച്ചത്. സോൾ അതിരൂപത ബധിര ശുശ്രൂഷാ വിഭാഗം ഡയറക്ടറും രൂപതയിലെ ആദ്യ ബധിര വൈദികനുമായ ഫാ. ബെനഡിക്ട് മിൻ സീയോ പാർക്ക് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
15 മുതൽ 21 വരെ നടന്ന കോൺഫറൻസിൽ 22 രാജ്യങ്ങളിലെ 325 പേർ പങ്കെടുത്തു. ബധിര വിശ്വാസീസമൂഹത്തിൽനിന്നുള്ള വൈദികരും സന്യസ്തരും ആംഗ്യഭാഷാ വിദഗ്ധരായ വൈദികരും സന്യസ്തരും സമ്മേളനത്തിൽ പങ്കെടുത്തു. പൗരസ്ത്യ സുറിയാനി ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ നേതൃത്വം നൽകി. ഹോളിക്രോസ് സഭയുടെ ബധിരശുശ്രൂഷ വിഭാഗം ‘നവധ്വനി’യിലെ ഫാ. ബിജു, ഇന്ത്യയിലെ ആദ്യ ബധിര പുരോഹിതനായ ഫാ. ജോസഫ് തെർമടം എന്നിവർ സഹകാർമികന്മാരായിരുന്നു.
ഫാ. ജോസഫ് തേർമടം ഏഷ്യൻ കത്തോലിക്കാ വിശ്വാസീസമൂഹത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് അവതരണം നടത്തി. സമാപന സമ്മേളനത്തിൽ ഇന്ത്യൻ കാത്തലിക് ഡഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജൂഡ് കെവിന്റെ നേതൃത്വത്തിൽ എത്തിയ പതിനാറംഗ സംഘം തനതു കേരള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
Tags : Asian Catholic Deaf Conference Deepika DeepikaNewspaper BreakingNews Asian Catholic Deaf Conference Concludes