സ്മൃതി മന്ദാന ട്രോഫി ഏറ്റുവാങ്ങുന്നു.
റായ്പുര്‍: ഇന്ത്യന്‍ വനിതാ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്മൃതി മന്ദാനയ്ക്കു പരമ്പര ജയത്തോടെ സന്തോഷത്തുടക്കം. സിംബാബ്വെയ്ക്ക് എതിരായ മൂന്നു മത്സര പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി.
റായ്പുരില്‍ നടന്ന മൂന്നാം ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ 92 റണ്‍സിന്റെ റിക്കാര്‍ഡ് ജയമാണ് സ്വന്തമാക്കിയത്. മുന്‍ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിന്റെ (41 പന്തില്‍ 91 നോട്ടൗട്ട്) ഇന്നിംഗ്സാണ് ഇന്ത്യക്കു വമ്പന്‍ ജയമൊരുക്കിയത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും ഹര്‍മന്‍പ്രീത് കൗറാണ്. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 216/7. സിംബാബ്വെ 20 ഓവറില്‍ 124/7. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് പ്ലെയര്‍ ഓഫ് ദ സീരീസ്.
റിക്കാര്‍ഡ് ജയം
സിംബാബ്വെയ്ക്കെതിരേ നേടിയ 92 റണ്‍സിന്റെ ജയം, ഇന്ത്യയുടെ ഹോം മത്സര ചരിത്രത്തിലെ റിക്കാര്‍ഡാണ്. ഹോം ഗ്രൗണ്ടില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ജയമാണിത്. ഈ വര്‍ഷം ബംഗ്ലാദേശിനെതിരേ കുറിച്ച 72 റണ്‍സ് ജയമാണ് റായ്പുരില്‍ ഇന്ത്യന്‍ വനിതകള്‍ പിന്തള്ളിയതെന്നതും ശ്രദ്ധേയം.
ട്വന്റി-20 ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത് ടീം ടോട്ടലാണ് 216. ഷെഫാലി വര്‍മ (37 പന്തില്‍ 69), സ്മൃതി മന്ദാനയ്ക്കു പകരം ഓപ്പണിംഗിനിറങ്ങിയ അനുഷ്ക ശര്‍മ (20 പന്തില്‍ 28) എന്നിവരും ഹര്‍മന്‍പ്രീത് കൗറിനൊപ്പം ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്കു റണ്‍സ് എത്തിച്ചു.
217 റണ്‍സ് വിജയലക്ഷ്യത്തോടെ ക്രീസിലെത്തിയ സിംബാബ്വെയ്ക്കുവേണ്ടി ഷെയിം മയേഴ്സ് (49 പന്തില്‍ 60), ബിലൗഡ് ബിസ (50 പന്തില്‍ 44) എന്നിവര്‍ മാത്രമാണു രണ്ടക്കം കണ്ടത്. ഇന്ത്യക്കുവേണ്ടി നന്ദിനി ശര്‍മ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Tags : Women's T20 Cricket Sports SportsNews Highlights Tennis Cricket Badminton promising start for Smriti...