Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Smriti...

വനിതാ ട്വന്‍റി-20 ക്രിക്കറ്റ് : സ്മൃതിക്കു ശുഭാരംഭം...

റാ​യ്പു​ര്‍: ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ല​യി​ല്‍ സ്മൃ​തി മ​ന്ദാ​ന​യ്ക്കു പ​ര​മ്പ​ര ജ​യ​ത്തോ​ടെ സ​ന്തോ​ഷ​ത്തു​ട​ക്കം. സിം​ബാ​ബ്‌വെ​യ്ക്ക് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ 3-0നു ​തൂ​ത്തു​വാ​രി.

റാ​യ്പു​രി​ല്‍ ന​ട​ന്ന മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ 92 റ​ണ്‍​സി​ന്‍റെ റി​ക്കാ​ര്‍​ഡ് ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. മു​ന്‍​ക്യാ​പ്റ്റ​നാ​യ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ (41 പ​ന്തി​ല്‍ 91 നോ​ട്ടൗ​ട്ട്) ഇ​ന്നിം​ഗ്‌​സാ​ണ് ഇ​ന്ത്യ​ക്കു വ​മ്പ​ന്‍ ജ​യ​മൊ​രു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ലെ പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ചും ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റാ​ണ്. സ്‌​കോ​ര്‍: ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 216/7. സിം​ബാ​ബ്‌വെ 20 ​ഓ​വ​റി​ല്‍ 124/7. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ഷെ​ഫാ​ലി വ​ര്‍​മ​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​സീ​രീ​സ്.

റി​ക്കാ​ര്‍​ഡ് ജ​യം

സിം​ബാ​ബ്‌വെ​യ്‌​ക്കെ​തി​രേ നേ​ടി​യ 92 റ​ണ്‍​സി​ന്‍റെ ജ​യം, ഇ​ന്ത്യ​യു​ടെ ഹോം ​മ​ത്സ​ര ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡാ​ണ്. ഹോം ​ഗ്രൗ​ണ്ടി​ല്‍ റ​ണ്‍​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന ജ​യ​മാ​ണി​ത്. ഈ ​വ​ര്‍​ഷം ബം​ഗ്ലാ​ദേ​ശി​നെ​തി​രേ കു​റി​ച്ച 72 റ​ണ്‍​സ് ജ​യ​മാ​ണ് റാ​യ്പു​രി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ പി​ന്ത​ള്ളി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ട്വ​ന്‍റി-20 ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മൂ​ന്നാ​മ​ത് ടീം ​ടോ​ട്ട​ലാ​ണ് 216. ഷെ​ഫാ​ലി വ​ര്‍​മ (37 പ​ന്തി​ല്‍ 69), സ്മൃ​തി മ​ന്ദാ​ന​യ്ക്കു പ​ക​രം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ അ​നു​ഷ്‌​ക ശ​ര്‍​മ (20 പ​ന്തി​ല്‍ 28) എ​ന്നി​വ​രും ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​നൊ​പ്പം ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലേ​ക്കു റ​ണ്‍​സ് എ​ത്തി​ച്ചു.

217 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തോ​ടെ ക്രീ​സി​ലെ​ത്തി​യ സിം​ബാ​ബ്‌വെ​യ്ക്കു​വേ​ണ്ടി ഷെ​യിം മ​യേ​ഴ്‌​സ് (49 പ​ന്തി​ല്‍ 60), ബി​ലൗ​ഡ് ബി​സ (50 പ​ന്തി​ല്‍ 44) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണു ര​ണ്ട​ക്കം ക​ണ്ട​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ന​ന്ദി​നി ശ​ര്‍​മ മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up