x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിനി കൂപ്പർ അ​പ​ക​ടം: വാ​ഹ​ന​ത്തിനു സാ​ങ്കേ​തി​ക ത​ക​രാ​ർ ഇല്ല

വെബ്ഡെസ്ക്
Published: October 22, 2026 02:16 AM IST | Updated: October 22, 2026 02:22 AM IST

മിനി കൂപ്പർ അ​പ​ക​ടം

കൊ​​​ച്ചി: നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മി​​​നി കൂ​​​പ്പ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ര്‍ ഇ​​​ല്ലെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട്. അ​​​ങ്ക​​​മാ​​​ലി ജോ​​​യി​​​ന്‍റ് ആ​​​ര്‍​ടി​​​ഒ​​​യ്ക്കാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​ത്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളും എം​​​വി​​​ഡി റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​ന്നാം പ്ര​​​തി സു​​​ഹൈ​​​ല്‍ സ​​​ജീ​​​വി​​​ന്‍റെ ലൈ​​​സ​​​ന്‍​സ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ബോ​​​ധി​​​പ്പി​​​ക്കാ​​​ൻ കാ​​​ണി​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഡ് ക​​​ത്തും എം​​​വി​​​ഡി അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. 14 ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കാ​​​നു​​​ള്‍​പ്പടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ക​​​ട​​​ക്കും. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വേ​​​ഗം​ സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വാ​​​ഹ​​​ന​​ക​​​മ്പ​​​നി​​​യെ​​​യും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

2026 ഒ​​​ക്ടോ​​​ബ​​​ര്‍ 11ന് ​​​പു​​​ല​​​ര്‍​ച്ചെ ഒ​​​ന്നേ​​​മു​​​ക്കാ​​​ലോ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് റോ​​​ഡി​​​ല്‍ വാ​​​ളെ​​​പ്പു​​​റ​​​ത്താ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ദ​​​ക്ഷി​​​ണക​​​ന്ന​​​ഡ സു​​​ള്ളി​​​യ സ്വ​​​ദേ​​​ശി ഇ​​​യ്യാ​​​സ് ഇ​​​ബ്രാ​​​ഹിം (21), ക​​​ല്‍​പ്പ​​​റ്റ സ്വ​​​ദേ​​​ശി​​​നി ദേ​​​വി​​​ക (21), മ​​​ണ്ണാ​​​ര്‍​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി ഗോ​​​പി​​​ക (21) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. കൊ​​​ച്ചി​​​യി​​​ലെ ഒ​​​രു ആ​​​ന്‍റീ​​​ക് ഷോ​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ഇ​​​വ​​​ര്‍ തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മൂ​​​ന്നു​ പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു. സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു പി​​​ന്നി​​​ല്‍ അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ മി​​​നി കൂ​​​പ്പ​​​ര്‍ കാ​​​ര്‍ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

കാ​​​റോ​​​ടി​​​ച്ച ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി സു​​​ഹൈ​​​ല്‍ സ​​​ജീ​​​വ്, ഇ​​​യാ​​​ളു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ നി​​​ന​​​വ്, അ​​​മീ​​​ന്‍, ജോ​​​യ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​സി​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ള്‍. ഇ​​​വ​​​രെ നി​​​ല​​​വി​​​ല്‍ ബോ​​​സ്റ്റ​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ പാ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Tags : Mini Cooper accident Deepika DeepikaNewspaper BreakingNews : No technical fault

Recent News

Corehub Up