Mali attack by Islamic terrorists
ബാമകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരുടെ ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി കിഴക്കൻ മാലിയിലെ മെനക പ്രവിശ്യയിലായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സാഹെൽ പ്രൊവിൻസ് (ഐഎസ്എസ്പി) ഭീകരരുടെ ആക്രമണം.
കൊല്ലപ്പെട്ടവരിൽ കുട്ടികളും വയോധികരും ഉൾപ്പെടുന്നു. ഐഎസ്എസ്പി ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച് മാലിയൻ സൈന്യത്തിനു വിവരം കൈമാറിയതിനാണ് നിരപരാധികൾ ആക്രമിക്കപ്പെട്ടത്.
Tags : Islamic terrorists in Mali Deepika DeepikaNewspaper BreakingNews 48 dead in attack by Islamic terrorists