ചരിത്ര വെങ്കലം നേടിയ മലയാളിതാരം ആൽഫിയ ജയിംസ്.
നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മലയാളി താരത്തിന് ചരിത്രമെഡൽ. വീൽചെയർ ബാഡ്മിന്റണിൽ ആൽഫിയ ജയിംസ് വെങ്കല മെഡൽ നേടി. പല്ലവി കലുവെഹള്ളിക്കൊപ്പമാണ് നേട്ടം. വീൽചെയർ ബാഡ്മിന്റനിൽ ആദ്യമായാണ് ഇന്ത്യക്കു മെഡൽ ലഭിക്കുന്നത്. സെമിഫൈനലിൽ ചൈനയുടെ സു ടിംഗ്ടിങ്- യാങ് ഫാൻ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സഖ്യത്തിനു വെങ്കലം കൊണ്ടുതൃപ്തിപെടേണ്ടി വന്നത്.
മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ്, പതിനേഴാം വയസിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നാലാം നിലയിൽ നിന്നു താഴേക്ക് വീണ് അരയ്ക്ക് താഴേയ്ക്കു തളർന്നു. ബാസ്കറ്റ് ബോൾ താരമായിരുന്ന ആൽഫിയ ഇതിനു ശേഷമാണ് പാരാ ഗെയിംസിലേക്കു തിരിഞ്ഞത്. ആദ്യ പവർലിഫ്റ്റിംഗായിരുന്നു ഇനം. പിന്നീടു ബാഡ്മിന്റണിലേക്കു തിരിഞ്ഞു.
സ്വർണമഴ
ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 14ല്‍ എത്തി. ഗെയിംസിന്റെ മൂന്നാംദിനമായ ഇന്നലെ അഞ്ചു സ്വര്‍ണം സ്വന്തമാക്കിയതോടെയാണിത്. ഇന്നലെ 12 വെള്ളിയും 12 വെങ്കലവും ഇന്ത്യന്‍ അക്കൗണ്ടിലെത്തി. ഇതോടെ 14 സ്വര്‍ണം, 23 വെള്ളി, 27 വെങ്കലം എന്നിങ്ങനെ 64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.
Tags : Asian Para Games Sports SportsNews Highlights Tennis Cricket Badminton Alfiya Makes History