Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asian Para Games

ഏഷ്യൻ പാരാ ഗെയിംസ് : ചരിത്രംകുറിച്ച് ആൽഫിയ

 ന​ഗോ​യ: ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ മ​ല​യാ​ളി താ​ര​ത്തി​ന് ച​രി​ത്ര​മെ​ഡ​ൽ. വീ​ൽ​ചെ​യ​ർ ബാ​ഡ്മി​ന്‍റ​ണി​ൽ ആ​ൽ​ഫി​യ ജ​യിം​സ് വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. പ​ല്ല​വി ക​ലു​വെ​ഹ​ള്ളി​ക്കൊ​പ്പ​മാ​ണ് നേ​ട്ടം. വീ​ൽ​ചെ​യ​ർ ബാ​ഡ്മി​ന്‍റ​നി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്കു മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. സെ​മി​ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സു ​ടിം​ഗ്ടി​ങ്- യാ​ങ് ഫാ​ൻ സ​ഖ്യ​ത്തോ​ട് 3-21, 9-21 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​നു വെ​ങ്ക​ലം കൊ​ണ്ടു​തൃ​പ്തി​പെ​ടേ​ണ്ടി വ​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ പി​റ​മാ​ടം സ്വ​ദേ​ശി​യാ​യ ആ​ൽ​ഫി​യ ജെ​യിം​സ്, പ​തി​നേ​ഴാം വ​യ​സി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ നാ​ലാം നി​ല​യി​ൽ നി​ന്നു താ​ഴേ​ക്ക് വീ​ണ് അ​ര​യ്ക്ക് താ​ഴേ​യ്ക്കു ത​ള​ർ​ന്നു. ബാ​സ്‌​ക​റ്റ് ബോ​ൾ താ​ര​മാ​യി​രു​ന്ന ആ​ൽ​ഫി​യ ഇ​തി​നു ശേ​ഷ​മാ​ണ് പാ​രാ ഗെ​യിം​സി​ലേ​ക്കു തി​രി​ഞ്ഞ​ത്. ആ​ദ്യ പ​വ​ർ​ലി​ഫ്റ്റിം​ഗാ​യി​രു​ന്നു ഇ​നം. പി​ന്നീ​ടു ബാ​ഡ്മി​ന്‍റ​ണി​ലേ​ക്കു തി​രി​ഞ്ഞു.

സ്വർണമഴ

ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ നേ​ട്ടം 14ല്‍ ​എ​ത്തി. ഗെ​യിം​സി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ അ​ഞ്ചു സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്. ഇ​ന്ന​ലെ 12 വെ​ള്ളി​യും 12 വെ​ങ്ക​ല​വും ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി. ഇ​തോ​ടെ 14 സ്വ​ര്‍​ണം, 23 വെ​ള്ളി, 27 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 64 മെ​ഡ​ലു​മാ​യി ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

Latest News

Corehub Up