ഇന്ത്യ x ന്യൂസിലന്‍ഡ് ട്വന്റി-20
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. വെസ്റ്റ് ഇന്‍ഡീസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ നാട്ടിലെ പരമ്പര സമനിലയില്‍ കലാശിച്ചതിന് ശേഷമാണ് ശ്രേയസ് അയ്യരും സംഘവും കിവീസിനെ നേരിടാനെത്തുന്നത്.
മിച്ചല്‍ സാന്റ്നറുടെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡിന്റെ പേസ് ആക്രമണത്തില്‍ നീലപ്പടയുടെ ബാറ്റിംഗ് പരീക്ഷിക്കപ്പെടും. അതേസമയം, ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ദൗര്‍ബല്യം മുതലെടുക്കുകയാകും സാന്റ്നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം. പരിക്കിന്റെ പിടിയിലായ ഹാര്‍ദിക് പാണ്ഡ്യയുടെയും ജസ്പ്രീത് ബുംറയുടെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. 2022ലെ പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത്് ഹാര്‍ദിക് ആയിരുന്നു. അതേസമയം, ഇതിനു പിന്നാലെ അരങ്ങേറുന്ന ഏകദിനം, ടെസ്റ്റ് പരമ്പരകളില്‍ ബുംറയുടെ േസവനമുണ്ടാകും.
പവര്‍ പരീക്ഷ
മികച്ച പേസര്‍മാരുടെ സംഘമാണ് കിവീസിന്റേത്. ഇന്ത്യക്കു വെടിക്കെട്ട് ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും നിലവിലെ ബാറ്റിംഗ് നിരയില്‍ മുമ്പ് ന്യൂസിലന്‍ഡില്‍ ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ളത് നാലുപേര്‍ മാത്രമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, സഞ്ജു സാംസണ്, ശിവം ദുബെ എന്നിവര്‍.
അഭിഷേക് ശര്‍മ, തിലക് വര്‍മ, പതിനഞ്ചുകാരന് വൈഭവ് സൂര്യവംശി എന്നിവര്‍ എതിരാളികള്‍ക്കുമേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നവരാണെങ്കിലും തണുപ്പും പന്തിനു മികച്ച സ്വിംഗ് ലഭിക്കുന്നതുമായ സാഹചര്യത്തില്‍ കിവീസ് പേസ് നിര വെല്ലുവിളിയാകും. ഗ്ലെന്‍ ഫിലിപ്സ്, ഫിന് അലന് തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരിലാണ് സാന്റ്നറുടെ പ്രതീക്ഷ.
ഭുവി റിട്ടേണ്‍സ്
അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങി ക്യാപ്റ്റന്‍സി തുടങ്ങിയ അയ്യര്‍ വിജയത്തിന്റെ പാതയില്‍ തിരിച്ചെത്തിയെങ്കിലും വിദേശ മണ്ണിലെ ഈ പര്യടനം നിര്‍ണായകമാണ്. ഏകദേശം നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും.
പരിക്കില്‍ നിന്ന് മുക്തനായി വരുണ്‍ ചക്രവര്‍ത്തി മടങ്ങിയെത്തുന്നതും പ്രതീക്ഷയാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ എന്നിവരും മികവ് പുലര്‍ത്തേണ്ടതുണ്ട്.ട്വന്റി-20 പരമ്പരയ്ക്കു പിന്നാലെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയും രണ്ടു ടെസ്റ്റ് മത്സരങ്ങളും നടക്കും.
Tags : India vs New Zealand Sports SportsNews Highlights Tennis Cricket Badminton India vs New Zealand T20