പാക്കിസ്ഥാൻ, തുർക്കി, ഖത്തർ, ഇന്തോനേഷ്യ രാജ്യങ്ങൾ ബദർ കരാറിൽ ഒപ്പുവച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ, തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ‘ബദർ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്’ എന്ന പേരിലുള്ള കരാർ ഖത്തറിലെ ദോഹയിൽവച്ചാണ് ഒപ്പുവച്ചു.
പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ അസിഫ്, തുർക്കി പ്രതിരോധ മന്ത്രി യാസർ ഗുലെർ, ഖത്തർ പ്രതിരോധ മന്ത്രി ഷേഖ് സൗദ് ബിൻ അബ്ദുൾ റഹ്മാൻ, ഇന്തോനേഷ്യൻ പ്രതിരോധ സഹമന്ത്രി യൂസഫ് ജൗഹരി എന്നിവരാണ് ഒപ്പുവച്ചത്. പാക് വിദേശകാര്യ മന്ത്രാലയം കരാർ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയില്ല. ഓഗസ്റ്റിൽ പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി രാജ്യങ്ങൾ ചേർന്ന് സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു. മക്ക കരാർ എന്നാണ് അത് അറിയപ്പെടുന്നത്.
Tags : signed the Badar Agreement Deepika DeepikaNewspaper BreakingNews Pakistan Turkey Qatar Indonesia signed the Badar