ലിവർപൂളിന്റെ മക് അല്ലിസ്റ്റർ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്സിക്കും മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കും ജയം. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി 5-1ന് എഇകെ ആഥന്‍സിനെ തോല്‍പ്പിച്ചു.
ഗ്രീക്ക് ക്ലബ്ബിനെതിരേ ഫില്‍ ഫോഡന്റെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയമൊരുക്കിയത്. 34, 65, 76 മിനിറ്റുകളിലായിരുന്നു ഫോഡന്റെ ഗോള്‍. എലിയട്ട് ആന്‍ഡേഴ്സണിലൂടെ 12-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് സ്വന്തമാക്കി. റയാല്‍ ചെര്‍കിയുടെ (57-ാം മിനിറ്റ്) വകയായിരുന്നു സിറ്റിയുടെ മറ്റൊരു ഗോള്‍.
ലിവര്‍പൂള്‍ 4-3നു സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനെ കീഴടക്കി. അലക്സിസ് മക് അല്ലിസ്റ്റര്‍ (36, 65 മിനിറ്റ്) ഇരട്ടഗോള്‍ സ്വന്തമാക്കി. റൊണാള്‍ഡോ അജൂരൊ (45+2-ാം മിനിറ്റ്), ഫ്ളോറിയന്‍ വിര്‍റ്റ്സ് (68-ാം മിനിറ്റ്) എന്നിവരായിരുന്നു ചെമ്പടയുടെ മറ്റു ഗോള്‍ നേട്ടക്കാര്‍. 29 മിനിറ്റിനിടെ രണ്ടു ഗോള്‍ വഴങ്ങിയശേഷമായിരുന്നു ലിവര്‍പൂളിന്റെ തിരിച്ചുവരവു ജയം.
മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, എഎസ് റോമ, നാപ്പൊളി ടീമുകള്‍ ജയം നേടിയപ്പോള്‍ അത് ലറ്റിക്കൊ മാഡ്രിഡ് 1-1നു സ്റ്റഡ്ഗഡുമായി സമനിലയില്‍ പിരിഞ്ഞു.
Tags : City, Liverpool in winning Sports SportsNews Highlights Tennis Cricket Badminton City Liverpool in winning