x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റിൽ  ഓ​സീ​സ് ത​ക​ര്‍​ന്നു

വെബ്ഡെസ്ക്
Published: October 22, 2026 02:18 AM IST | Updated: October 22, 2026 02:18 AM IST

ഓസീസിന്‍റെ ട്രാവിസ് ഹെഡ്

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കു കൂ​ട്ട​ത്ത​ക​ര്‍​ച്ച. ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ, ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 156 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. ആ​റു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 170 റ​ണ്‍​സ് പി​ന്നി​ലാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക 425/9 ഡി​ക്ല​ഡേ​ര്‍​ഡ്. ഓ​സ്‌​ട്രേ​ലി​യ 99, 156/4.

ക്യാ​പ്റ്റ​ന്‍ തെം​ബ ബൗ​മ​യു​ടെ (179) സെ​ഞ്ചു​റി​യും മാ​ര്‍​ക്കൊ യാ​ന്‍​സ​ണ്‍ (85), സൈ​മ​ണ്‍ ഹാ​ര്‍​മ​ര്‍ (82) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഇ​ന്നിം​ഗ്‌​സി​നു ക​രു​ത്തേ​കി​യ​ത്. മാ​ര്‍​ക്കൊ യാ​ന്‍​സ​ണ്‍ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ഓ​സീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 99ല്‍ ​അ​വ​സാ​നി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ട്രാ​വി​സ് ഹെ​ഡ് (87 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്. ക​ഗി​സൊ റ​ബാ​ഡ​യും സൈ​മ​ണ്‍ ഹാ​ര്‍​മ​റും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : Aussies collapse

Recent News

Corehub Up