ലില്ലെയെ പരാജയപ്പെടുത്തിയ ഗലാത്സരായ് താരങ്ങളുടെ ആഘോഷം
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗലാത്സരായ്ക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ലില്ലെയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
യൂനുസ് അക്ഗണും അലക്സെ ബട്രാകോവും വിക്ടർ ഒസിംഹെനും ആണ് ഗലാത്സരായ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലില്ലെ താരം നബിൽ ബെന്റാലെബിന്റെ ഓൺ ഗോളും ഗലാത്സരായുടെ ഗോൾപട്ടികയിലുണ്ട്. സോറിബ ഡിയാഔനെയാണ് ലില്ലെയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഗലാത്സരായ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 24-ാം സ്ഥാനത്താണ് ഗലാത്സരായ്.
Tags : UEFA Champions League Football Match Galatasaray beats LOSC Lille Lille