പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് നിർണായക വിവരങ്ങൾ ചോർന്നതായി കണ്ടെത്തൽ. ബാങ്കിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് രഹസ്യ വിവരങ്ങൾ ചോർത്തിയത്.
ബാങ്കിന്‍റെ രഹസ്യ ബിസിനസ് തന്ത്രങ്ങളും പ്രവർത്തനങ്ങളെ ബാധിക്കാൻ ശേഷിയുള്ള മറ്റ് സുപ്രധാന വിവരങ്ങളുമാണ് പുറത്തുപോയതെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ബാങ്കിലെ ചില ഉദ്യോഗസ്ഥർക്ക് ദുരൂഹത തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരച്ചോർച്ച പുറത്തുവന്നത്. ചോർന്ന വിവരങ്ങൾ ഏതെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
വിവരച്ചോർച്ചയുടെ വ്യാപ്തിയും ആഘാതവും പൂർണമായി മനസിലാക്കാനായി സമഗ്രമായ അവലോകനം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് വക്താവ് അറിയിച്ചു.
Tags : Finance HDFCBank Bank InformationLeaked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash