സ്ഫോടനം നടന്ന സ്ഥലം
ബംഗളൂരു: ബംഗളൂരുവിലെ പുലകേശിനഗറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. അലാവുദീൻ, സൂരജ് എന്നീ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
കെട്ടിടത്തിന്റെ നാലാം നിലയിലാണ് സ്ഫോടനമുണ്ടായത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ, ബോംബ് സ്ക്വാഡ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Explosion Blast UnderConstructionBuilding Worker