പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലിസ് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി.
ജന്തർമന്തറിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിലൂടെ നേതാക്കൾ പീസ് ബോണ്ട് ലംഘിച്ചുവെന്ന് ആരോപിച്ചാണ് സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഡൽഹി പൊലിസ് കോടതിയിൽ ആവശ്യപ്പെട്ടത്. കസ്റ്റഡി നീട്ടുന്നത് സംബന്ധിച്ച വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്റിയതായി പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സമാധാന ബോണ്ട് ലംഘിച്ച് ഒക്ടോബർ 13-ന് ജന്തർമന്തറിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സിജെപി സഹ-കൺവീനർമാരായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കസ്റ്റഡി നേരത്തെയും രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു.
Tags : court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash