മാർക്കോ റൂബിയോ എസ്. ജയശങ്കറിനൊപ്പം
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര വ്യാപാര കരാർ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. അണുവായുധ ശേഷിയുള്ള പാക്കിസ്ഥാനുമായി അമേരിക്കയ്ക്ക് ബന്ധം പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ ഈ സ്വാധീനം ഉപയോഗിക്കാൻ യുഎസിന് സാധിക്കുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Tags : MarcoRubio Pakistan India USA NewsUpdate Headlines