x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിയോ ഐപിഒ: ആവേശത്തോടെ ആദ്യമണിക്കൂറുകൾ

ബിസിനസ് ഡെസ്ക്
Published: October 21, 2026 02:57 PM IST | Updated: October 21, 2026 02:57 PM IST

Image for representation

കൊച്ചി: ജി​യോ പ്ലാ​റ്റ്ഫോം​സ് ലി​മി​റ്റ​ഡി​ന്‍റെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​നയ്ക്കു (ഐ​പി​ഒ) നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം. അപേക്ഷകൾ 20 ലക്ഷത്തോടടുത്ത ഐപിഒയിൽ ആദ്യത്തെ നാല് മണിക്കൂറിൽ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുണ്ടായി.

റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച ഓഹരികൾക്ക് 100 ശതമാനവും ഓഹരിയുടമകളുടെ വിഭാഗത്തിൽ 89 ശതമാനവുമാണു സബ്‌സ്‌ക്രിപ്ഷൻ. വൻകിട സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തിൽ ആദ്യമണിക്കൂറുകളിൽ 4.86 മടങ്ങ് സബ്‌സ്‌ക്രിപ്ഷനായി.

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാണു ജിയോയുടേത്. 23ന് ​ഓ​ഹ​രി വി​ൽ​പ​ന അ​വ​സാ​നി​ക്കും. 1065-1119 രൂ​പ​യാ​ണ് പ്രൈ​സ് ബ്രാ​ൻ​ഡ്. പ്രൈ​സ് ബാ​ൻ​ഡി​ൽ 30,213 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് റി​ല​യ​ൻ​സ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​ഐ​പി​ഒ വ​ഴി ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം 10.3 ല​ക്ഷം കോ​ടി രൂ​പ​യാ​യി (ഏ​ക​ദേ​ശം 108 ബി​ല്യ​ണ്‍ ഡോ​ള​ർ) ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2024ൽ ​ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ സ്ഥാ​പി​ച്ച 27,859 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നാണ് ജിയോയുടെ മുന്നേറ്റം.

അപേക്ഷകർക്ക് ഓ​ഹ​രി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് 26ന് ​അ​റി​യാ​നാ​കും. 28ന് ​ക​ന്പ​നി നാ​ഷ​ണ​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലും ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലും ലി​സ്റ്റ് ചെ​യ്യും.

Tags : Jio IPO Reliance Business Market Money Commodity Economy MarketWatch Growth Sales Finance ECommerce

Recent News

Corehub Up