ഫോൺപേ
കൊച്ചി: ഓഹരി നിക്ഷേപ, വ്യാപാര പ്ലാറ്റ്ഫോമായ ഷെയർ മാർക്കറ്റിനെ ഫോൺപേ ഇൻവെസ്റ്റ് എന്നപേരിൽ പുനരവതരിപ്പിച്ച് ഫോൺപേ.
നിക്ഷേപം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി പോർട്ട്ഫോളിയോ ഒപ്റ്റിമൈസർ എന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിച്ചു.
ഓഹരികൾ, ഐപിഒ, മ്യൂച്വൽ ഫണ്ടുകൾ, ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എന്നിവയിൽ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം നിക്ഷേപകരുടെ പോർട്ട്ഫോളിയോ വിലയിരുത്താനും മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Tags : PhonePe Invest launched Business