x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസിസ്റ്റന്‍റ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്; കേസ് എടുത്തു

വെബ് ഡെസ്‌ക്
Published: October 19, 2026 05:21 PM IST | Updated: October 19, 2026 05:21 PM IST

മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറും ലീഗ് നേതാവും തമ്മില്‍ നടന്ന തര്‍ക്കം

കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറും ലീഗ് നേതാവും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ കേസ്. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സുമിയയുടെ പരാതിയില്‍ ലീഗ് നേതാവും പഞ്ചായത്തംഗവുമായ അബ്ദുള്‍ കരീമിനെതിരെ കേസെടുത്തു. എതിര്‍ പരാതിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്കെതിരെയും പൊലിസ് കേസ് എടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ സ്‌കൂളിന്‍റെ ഫിറ്റ്‌നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിന്‍റെ ഫിറ്റ്‌നസ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ നിയമപ്രകാരം കെഎസ്ഇബിയുടെ എന്‍ഒസി ആവശ്യമാണെന്ന് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതാണ് അബ്ദുൾ കരീമിനെ പ്രകോപിപ്പിച്ചത്.

അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആദ്യം പരാതി നല്‍കിയെങ്കിലും, അതിനു മുമ്പേ ആശുപത്രിയില്‍ പ്രവേശിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് അസീസ് നല്‍കിയ എതിര്‍ പരാതിയിലാണ് പൊലിസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. വനിതാ ഉദ്യോഗസ്ഥ തങ്ങളെ മര്‍ദിച്ചു എന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നല്‍കിയത്.

സ്വകാര്യ സ്‌കൂളിന്‍റ് ഫിറ്റ്നസ് നല്‍കാന്‍ കഴിയാത്ത പക്ഷം അതിന്‍റെ കാരണം വ്യക്തമാക്കി ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ട് അസിസ്റ്റന്‍റ് എന്‍ജിനീയറെ കാണുകയും സ്‌കൂളിന്‍റെ ഫിറ്റ്നസ് നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രകോപിതയായ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രസിഡന്‍റിനോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

എന്നാല്‍, പഞ്ചായത്ത് അംഗങ്ങളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും വലിയ സമ്മര്‍ദമുണ്ടെന്നും ഉദ്യോഗസ്ഥ ആരോപിക്കുന്നു. അബ്ദുള്‍ കരീമും പഞ്ചായത്തംഗങ്ങളും ഭീഷണിപ്പെടുത്തുന്ന വീഡിയോ വനിത ഉദ്യോഗസ്ഥ പുറത്തുവിട്ടിരുന്നു.

Tags : Case Engineer League Threatens Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up