x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയുടെ മണ്ഡത്തിലെ ഫ്യൂസ് ഊരി; പ്രതി പൂനയില്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: October 19, 2026 01:19 PM IST | Updated: October 19, 2026 01:19 PM IST

Image for representation

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ ട്രാന്‍സ്‌ഫോമറുകളുടെ ഫ്യൂസ് ഊരിയ സംഭവത്തിലെ പ്രതി പിടിയില്‍. പറവൂര്‍ കൈതാരം സ്വദേശിയായ വിഷ്ണു ആണ് അറസ്റ്റിലായിരിക്കുന്നത്. പൂനയില്‍ നിന്നാണ് വിഷ്ണുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈതാരം നോര്‍ത്ത് ട്രാന്‍സ്‌ഫോമറില്‍ നിന്ന് വിഷ്ണു ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഏഴിക്കര സെക്ഷന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ പ്രതി ഒളിവില്‍ കഴിയുകയും കേരളം വിട്ടതായും പൊലിസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൂനെയില്‍ നിന്നും പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പൊലിസ് തിരിച്ചറിഞ്ഞത്. ഇയാള്‍ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീയും നേരില്‍ കണ്ടിരുന്നു.

പ്രതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ അജ്ഞാതര്‍ ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് മേഖലകളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.

Tags : KSEB Electricity ChiefMinister Suspect Arrest

Recent News

Corehub Up