x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ലെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം; എ​സ്ഐ​ടി വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 19, 2026 11:05 AM IST | Updated: October 19, 2026 11:05 AM IST

മു​ൻ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽവച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ യു.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ത്ത​നം​തി​ട്ട​യി​ലെ വീ​ണാ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. കേ​സി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന​തും എ​സ്ഐ​ടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25നാ​ണ് അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. 

അ​ഞ്ച് ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പെ​രി​ങ്ങോ​ത്ത് ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് ലീ​ഗ് നേ​താ​വ് ഷ​ജീ​ർ ഇ​ക്ബാ​ലി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു ഗ​ൺ​മാ​ന്‍റെ പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. 

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചു​മ​ത്തി​യ വ​കു​പ്പു​ക​ൾ, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Veena George SIT Investigation KSU Protest Kannur Railway Station Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up