പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്.
അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ അതുവഴി വന്ന ഒരു ബൈക്ക് യാത്രികനും അപകടത്തിൽപെട്ടിട്ടുണ്ട്. നാട്ടുകാർ ഉടൻതന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Kill Accident SpeedingCar