x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 19, 2026 11:11 AM IST | Updated: October 19, 2026 11:11 AM IST

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ, പരിക്കേറ്റ മു​ഹ​മ്മ​ദ് താ​ഹി​ർ അ​ലി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​റാ​ബാ​ദി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മു​ഹ​മ്മ​ദ് താ​ഹി​ർ അ​ലി എ​ന്ന​യാ​ളാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ താ​ഹി​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന​തും തു​ട​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

വി​കാ​റാ​ബാ​ദി​ലെ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് താ​ഹി​റി​നെ കാ​റി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും പു​റ​ത്തി​റ​ങ്ങി പ​രി​ക്കേ​റ്റ താ​ഹി​റി​നെ പ​രി​ശോ​ധി​ച്ച ശേ​ഷം അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​രാ​ണ് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പൊ​ലി​സ് കാ​ർ ത​ട​യു​ക​യും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Accident SpeedingCar

Recent News

Corehub Up