x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ടം; പ്ര​തി സു​ഹൈ​ലി​ന്‍റെ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ക്കും

വെബ് ഡെസ്ക്
Published: October 19, 2026 09:23 AM IST | Updated: October 19, 2026 09:23 AM IST

നെ​ടു​മ്പാ​ശേ​രിയിൽ അപകടത്തിൽപ്പെട്ട കാർ.

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലി​സ്. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സു​ഹൈ​ൽ സ​ജീ​വി​ന്‍റെ അ​മ്മ​യു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി കൂ​പ്പ​റി​ന്‍റെ ആ​ർ​സി ഉ​ട​മ സു​ഹൈ​ലി​ന്‍റെ അ​മ്മ​യാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട് മൊ​ഴി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ല​ക്കാ​ടും വ​യ​നാ​ടും സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു​പു​റ​മെ സു​ഹൈ​ൽ സ​ജീ​വി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൊ​ലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ്, സ​ഹ​യാ​ത്രി​ക​രാ​യ നി​ന​വ്, ജോ​യ​ൽ, അ​മീ​ർ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. 

സു​ഹൈ​ൽ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ​ഹ​യാ​ത്രി​ക​ർ സു​ഹൈ​ലി​നെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ക്‌​സാ​ക്ഷി​മൊ​ഴി​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്തെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​വു​ന്ന വാ​ഹ​ന​ത്തി​ലെ ഇ​വ​ന്‍റ് ഡാ​റ്റ റെ​ക്കോ​ർ​ഡ​റി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 11ന് ​പു​ല​ർ​ച്ചെ​യാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത, അ​പ​ക​ട​ത്തി​ന്‍റെ സാ​ഹ​ച​ര്യം, സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച മ​റ്റ് ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Nedumbassery Accident Mini Cooper Accident Suhail Sajeev Police Investigation Accident Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up