x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നും മ​റ​ന്നി​ട്ടി​ല്ല വി​ജ​യാ, നി​ങ്ങ​ൾ മ​റ​ന്നാ​ലും ഞ​ങ്ങ​ൾ മ​റ​ക്കി​ല്ല; മാ​സ​പ്പ​ടി വി​വാ​ദ​ത്തി​നി​ടെ കോ​ട്ട​യ​ത്ത് ഫ്ലെ​ക്സ് പോ​ര്

വെബ് ഡെസ്ക്
Published: October 19, 2026 09:45 AM IST | Updated: October 19, 2026 09:51 AM IST

കോ​ട്ട​യം നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ഫ്ലെ​ക്സ് ബോ​ർ​ഡ്.

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ വി​മ​ർ​ശ​നം തു​ട​രു​ന്നു. വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ കോ​ട്ട​യ​ത്ത്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച് ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഒ​ന്നും മ​റ​ന്നി​ട്ടി​ല്ല വി​ജ​യാ, നി​ങ്ങ​ൾ മ​റ​ന്നാ​ലും ഞ​ങ്ങ​ൾ മ​റ​ക്കി​ല്ല, ഞ​ങ്ങ​ളു​ടെ സാ​റി​നോ​ട് ചെ​യ്ത​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല ഞ​ങ്ങ​ൾ​ക്ക് തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളാ​ണ് ഫ്ലെ​ക്സു​ക​ളി​ലു​ള്ള​ത്. 

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ​പ്പ​ടി കേ​സി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ത്തി​ന് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പി​ന്തു​ണ​യേ​റു​ക​യാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ വി​വാ​ദ​ങ്ങ​ളും മാ​സ​പ്പ​ടി കേ​സി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഫ്ലെ​ക്സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി​യെ പീ​ഡ​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും ഇ​ക്കാ​ര്യം മ​റ​ക്ക​ണോ​യെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ക​ഴി​ഞ്ഞ ദി​വ​സ​വും  ചോ​ദി​ച്ചി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ചാ​ണ്ടി ഉ​മ്മ​ൻ അ​തി​ന്‍റെ പേ​രി​ൽ മ​റ്റൊ​രാ​ളെ വേ​ട്ട​യാ​ടു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ ശൈ​ലി​യ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. 

Tags : Masappadi Case Kottayam Pinarayi Vijayan Oommen Chandy Congress Chandy Oommen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up