x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ വ​ധ​ശ്ര​മം; പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: October 19, 2026 08:19 AM IST | Updated: October 19, 2026 08:44 AM IST

ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നെ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ധ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​ന്തേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബൈ​ക്ക്. 

മും​ബൈ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്കാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ങ്കി​ലും താ​ര​ത്തി​നു പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ ന​ട​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ടൈ​ഗ​റി​ന്‍റെ വ​ല​തു​കൈ​യി​ൽ ബാ​ൻ​ഡേ​ജ് ചു​റ്റി​യ നി​ല​യി​ലാ​ണു​ള്ള​ത്. വ​ല​തു​തോ​ളി​ലും നെ​ഞ്ചി​ലും ഇ​ട​ത് കൈ​ത്ത​ണ്ട​യി​ലും ഡ്ര​സിം​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഏ​ക്നാ​ഥ് ഷി​ൻ​ഡെ ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ വ​സ​തി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​നും അ​മ്മ ആ​യി​ഷ ഷ്റോ​ഫും വ​ലി​യ ഭീ​തി​യി​ലാ​ണെ​ന്ന് ഷി​ൻ​ഡെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മും​ബൈ​യി​ൽ ഗു​ണ്ടാ​യി​സ​വും ഭീ​ഷ​ണി​ക​ളും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടൈ​ഗ​റി​നു നേ​രെ അ​ക്ര​മി​സം​ഘം അ​ഞ്ച് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. ഭാ​ഗ്യ​വ​ശാ​ൽ ടൈ​ഗ​ർ ഷ്റോ​ഫ് സു​ര​ക്ഷി​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ടി​വെ​പ്പി​നെ​ത്തു​ട​ർ​ന്ന് ചി​ല്ലു​ക​ഷ്ണ​ങ്ങ​ളും മ​റ്റും തെ​റി​ച്ചാ​ണ് ന​ട​ന്‍റെ ഇ​ട​ത് കൈ​യ്ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും ഷി​ൻ​ഡെ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

മും​ബൈ​യി​ൽ 1990ക​ളി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മും​ബൈ പൊ​ലി​സ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Tiger Shroff Eknath Shinde Eknath Shinde Visit Tiger Shroff Attack Attempted Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up