x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരസംഘടനകളുമായി ബന്ധം; കർണാടകയിൽ ഒരാൾ അറസ്റ്റിൽ


Published: October 19, 2026 04:26 AM IST | Updated: October 19, 2026 04:26 AM IST

പ്രതീകാത്മക ചിത്രം

ബം​​​​ഗ​​​​ളൂ​​​​രു: സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ചെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ഒ​​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്ന് സം​​​സ്ഥാ​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ്രി​​​​യ​​​​ങ്ക് ഖാ​​​​ർ​​​​ഗെ.

കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​രസു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ര​​​ണ്ട് യു​​​വാ​​​ക്ക​​​ളെ ഏ​​​റെ​​​നാ​​​ളാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ഞ്ചാ​​​​മ​​​​ത്തെ കേ​​​​സാ​​​​ണി​​​​തെ​​​​ന്ന് ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ സാ​​​ധാ​​​ര​​​ണ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. തൊ​​​​ഴി​​​​ൽ തേ​​​​ടി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​രെ ത​​​​ട​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Links to terrorist organizations;

Recent News

Corehub Up