കാനറ ബാങ്കിന്റെ അറ്റാദായം
കൊച്ചി: സെപ്റ്റംബറില് അവസാനിച്ച രണ്ടാംപാദത്തില് കാനറ ബാങ്കിന്റെ അറ്റാദായം മുൻവര്ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി 5,175 കോടി രൂപയായി. മുൻവർഷം ഇതേ കാലയളഴിൽ 4,774 കോടിയായിരുന്നു അറ്റാദായം. ആകെ വരുമാനം 38,598 കോടി രൂപയില്നിന്ന് 40,931 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 35,159 കോടി രൂപയായി ഉയര്ന്നപ്പോള് അറ്റ പലിശ വരുമാനം 20 ശതമാനം വര്ധിച്ച് 11,005 കോടി രൂപയിലെത്തി.
ബാങ്കിന്റെ പ്രവര്ത്തനലാഭം 8,588 കോടി രൂപയില്നിന്ന് 8,758 കോടി രൂപയായി ഉയര്ന്നു. മൊത്തം നിഷ്ക്രിയ ആസ്തി 1.33 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.3 ശതമാനമായും കുറഞ്ഞു. വായ്പാവളര്ച്ച 19 ശതമാനവും നിക്ഷേപവളര്ച്ച 13 ശതമാനവുമായിരുന്നു. അറ്റ പലിശ മാര്ജിന് കഴിഞ്ഞ വര്ഷത്തെ 2.52 ശതമാനത്തില്നിന്ന് 2.53 ശതമാനമായി ഉയര്ന്നു.
അതേസമയം, മാര്ക്ക് ടു മാര്ക്കറ്റ് നഷ്ടത്തെത്തുടര്ന്ന് ട്രഷറി വരുമാനം കഴിഞ്ഞ വര്ഷത്തെ 1,583 കോടി രൂപയില്നിന്ന് 499 കോടി രൂപയായി കുറഞ്ഞതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ ബ്രജേഷ്കുമാര് സിംഗ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്ഷത്തില് അറ്റ പലിശ മാര്ജിന് 2.5 മുതല് 2.6 ശതമാനം വരെയായിരിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
Tags : Business Entrepreneur Startup Market Money Commodity Canara Bank's second-quarter net profit