മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൃശൂർ എംജി റോഡ് ശങ്കരയ്യർ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച പുതിയ ഷോറൂമ
തൃശൂർ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം എംജി റോഡ് ശങ്കരയ്യർ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. രാജൻ ജെ. പല്ലന് എംഎൽഎ, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൗൺസിലർ സുനിത വിനോദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് ഒ. ആഷർ, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ അബ്ദുൾ മജീദ്, വീരൻ കുട്ടി, വി.എസ്. ഷറീജ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് വി.എസ്. ഷഫീഖ്, കോർപറേറ്റ് റീട്ടെയിൽ ഹെഡ് (കേരള) ആർ. അബ്ദുൾ ജലീൽ, റീജണൽ ഹെഡ് (കേരള) എം.പി. സുബൈർ, സോണൽ ഹെഡുമാരായ ടി. ജാസിർ, എം.പി. ജാഫർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അർഹരായ കുട്ടികൾക്കുള്ള സിഎസ്ആർ സ്കോളർഷിപ്പ് ചെക്ക് വിതരണവും ഷോറൂമിലെ ആദ്യവിൽപനയും നടന്നു.
വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുറമെ ഡെയ്ലി വെയർ ഉപയോഗത്തിനും അനുയോജ്യമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
Tags : Business Entrepreneur Startup Market Money Commodity Malabar Gold's new showroom