പിടിയിലായ പ്രതികൾ
തൃശൂർ: അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില് നിന്ന് എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ഈസ്റ്റ് ചാലക്കുടി ഓംമംഗലത്ത് വീട്ടില് ആദിത്യന് (21), വാഴക്കുന്ന് സ്വദേശി നിഖില് (23), പറക്കാട്ടുകര സ്വദേശി അരവിന്ദ് (23), കോനൂര് സ്വദേശി അശ്വിന് (19) എന്നിവരാണ് ടൂറിസ്റ്റ് ഹോമില് നിന്ന് പിടിയിലായത്.
ഇവർക്ക് എംഡിഎംഎ നൽകിയ വെസ്റ്റ് ചാലക്കുടി സ്വദേശി ആല്ഫിനെ വീട്ടിൽ നിന്നും പിടികൂടി. വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.27ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് പൊലിസ് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പിടിയിലായവരിൽ അരവിന്ദ് ചാലക്കുടി പൊലിസ് സ്റ്റേഷന് പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Tags : Raid MDMA Thrissur Chalakkudy Crime Police Investigation