Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raid

Kerala

മ​ല​പ്പു​റ​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; എ​ൻ​ഐ​എ റെ​യ്ഡ് നടത്തി

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: മ​​​​ല​​​​പ്പു​​​​റ​​​​ത്ത് നി​​​​ർ​​​​ത്തി​​​​യി​​​​ട്ട ലോ​​​​റി​​​​യി​​​​ൽനി​​​​ന്ന് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കു​​​​മ്പ​​​​ള​​​​യി​​​​ലും ക​​​​ടു​​​​മേ​​​​നി​​​​യി​​​​ലും എ​​​​ൻ​​​​ഐ​​​​എ റെ​​​​യ്ഡ്.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ൻ​​​​ഐ​​​​എ​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ലീം എ​​​​ന്ന സ​​​​ജി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളും താ​​​​മ​​​​സി​​​​ക്കു​​​​ന്ന കു​​​​മ്പ​​​​ള ക​​​​ട്ട​​​​ത്ത​​​​ടു​​​​ക്ക എ​​​​കെ​​​​ജി ന​​​​ഗ​​​​റി​​​​ലെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലും ക​​​​ടു​​​​മേ​​​​നി പ​​​​ട്ടേ​​​​ങ്ങാ​​​​ന​​​​ത്തു​​​​ള്ള സ​​​​ജി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​വീ​​​​ട്ടി​​​​ലു​​​​മാ​​​​ണ് എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

കു​​​​മ്പ​​​​ള​​​​യി​​​​ലെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ​​​​നി​​​​ന്നു സ​​​​ജി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഒ​​​​രു ആ​​​​ർ​​​​സി ബു​​​​ക്കും മൂ​​​​ന്ന് വി​​​​സി​​​​റ്റിം​​​​ഗ് കാ​​​​ർ​​​​ഡു​​​​ക​​​​ളും ക​​​​ടു​​​​മേ​​​​നി​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ച് ജെ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ളും എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് എ​​​​ൻ​​​​ഐ​​​​എ കൊ​​​​ച്ചി യൂ​​​​ണി​​​​റ്റി​​​​ൽ​​​നി​​​​ന്നു​​​​ള്ള സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യ​​​​ത്. സ​​​​ജി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ജോ​​​​ർ​​​​ജും (ജോ​​​​ബി) കു​​​​ടും​​​​ബ​​​​വു​​​​മാ​​​​ണ് ക​​​​ടു​​​​മേ​​​​നി പ​​​​ട്ടേ​​​​ങ്ങാ​​​​ന​​​​ത്തെ വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ജി 36 വ​​​​ർ​​​​ഷം മു​​​​മ്പ് പ​​​​ത്താം ക്ലാ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​യു​​​​ട​​​​നെ നാ​​​​ടു​​​​വി​​​​ട്ടു പോ​​​​യ​​​​താ​​​​ണ്. പി​​​​ന്നീ​​​​ട് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ലീം എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി മൂ​​​​ന്നോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​താ​​​​യി അ​​​​റി​​​​യു​​​​ന്ന​​​​താ​​​​യും നാ​​​​ട്ടു​​​​കാ​​​​രും ബ​​​​ന്ധു​​​​ക്ക​​​​ളും പ​​​​റ​​​​ഞ്ഞു.

ജോ​​​​ബി​​​​യു​​​​ടെ കൂ​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ച്ഛ​​​​ന​​​​മ്മ​​​​മാ​​​​രെ കാ​​​​ണാ​​​​ൻ സ​​​​ജി വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ നാ​​​​ട്ടി​​​​ലെ​​​​ത്താ​​​​റു​​​​ണ്ട്. കാ​​​​റി​​​​ലെ​​​​ത്തി തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന മ​​​​ക​​​​നെ​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ലൊ​​​​ന്നും അ​​​​റി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ച്ഛ​​​​ൻ കു​​​​ട്ട​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്. കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ തു​​​​ര​​​​ത്താ​​​​ൻ അ​​​​ഞ്ചു വ​​​​ർ​​​​ഷം മു​​​​മ്പ് വാ​​​​ങ്ങി​​​​യ​​​​തി​​​​ൽ ബാ​​​​ക്കി​​​​യാ​​​​യ​​​​താ​​​​ണ് ഇ​​​​ന്ന​​​​ലെ ക​​​​ണ്ടെ​​​​ടു​​​​ത്ത ജെ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ളെ​​​​ന്നാ​​​​ണ് പ​​​​ച്ച​​​​ക്ക​​​​റി ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യ ജോ​​​​ബി എ​​​​ൻ​​​​ഐ​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന മൊ​​​​ഴി.

ഈ ​​​​വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴി​​​​നാ​​​​ണ് തി​​​​രൂ​​​​ര​​​​ങ്ങാ​​​​ടി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ചെ​​​​മ്മാ​​​​ട്-​​​​ത​​​​ല​​​​പ്പാ​​​​റ റോ​​​​ഡി​​​​ലു​​​​ള്ള ഫ​​​​ർ​​​​ഹ എ​​​​ന്ന ഹോ​​​​ളോ​​​​ബ്രി​​​​ക്സ് ക​​​​മ്പ​​​​നി വ​​​​ള​​​​പ്പി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന പ​​​​ച്ച​​​​ക്ക​​​​റി ലോ​​​​റി​​​​യി​​​​ൽനി​​​​ന്ന് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഉ​​​​ള്ളി​​​​ച്ചാ​​​​ക്കു​​​​ക​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന 89,600 ജ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ളും 10,500 ഷോ​​​​ക്ക് ട്യൂ​​​​ബു​​​​ക​​​​ളു​​​​മാ​​​​ണ് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ലീം ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​ പേ​​​​രെ​​​​യാ​​​​ണ് ഇ​​​​തു​​​​വ​​​​രെ കേ​​​​സി​​​​ൽ പ്ര​​​​തി ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

എ​​​​ൻ​​​​ഐ​​​​എ ഡി​​​​വൈ​​​​എ​​​​സ്പി രാ​​​​ജ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്. ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ൽ പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കെ.​​​​വി. സു​​​​മേ​​​​ഷി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘ​​​​വും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് നി​​​​ന്നെ​​​​ത്തി​​​​യ ബോം​​​​ബ് സ്‌​​​​ക്വാ​​​​ഡും ക​​​​ടു​​​​മേ​​​​നി​​​​യി​​​​ൽ 10 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

തി​​​രൂ​​​ര​​​ങ്ങാ​​​ടി പോ​​​ലീ​​​സ് സ്‌​​​ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചെ​​​റു​​​പു​​​ഴ ചു​​​ണ്ട​​​യി​​​ലും എ​​​ൻ​​​ഐ​​​എ റെ​​​യ്ഡ് ന​​​ട​​​ത്തി. കേ​​​സി​​​ലെ ര​​​ണ്ടാം​​​പ്ര​​​തി​​​യാ​​​യ ചു​​​ണ്ട​​​യി​​​ലെ അ​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി‍​യ​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ അ​​​ഞ്ചോ​​​ടെ എ​​​ത്തി​​​യ എ​​​ന്‍​ഐ​​​എ സം​​​ഘം രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ നേ​​​ര​​​ത്തേ തി​​​രൂ​​​ര​​​ങ്ങാ​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തി​​​രു​​​ന്നു. 60 ദി​​​വ​​​സ​​​ത്തോ​​​ളം ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്നു.

Kerala

'സിപിഎം കലാപശ്രമം നടത്തി, പോലീസ് സംയമനം പാലിച്ചു': ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.

സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

ഇഡിയെക്കുറിച്ച് ഒന്നും മിണ്ടാതെ വി.ഡി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്കിയിരുന്നില്ല.

റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Kerala

പാ​ർ​ട്ടി​ക്ക് അ​ക​ത്തും പു​റ​ത്തും ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യം; കേ​ര​ള ഭ​ര​ണ​കൂ​ട​ത്തി​നും ഇ​തി​ൽ പ​ങ്കു​ണ്ട്: ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലെ ഇ​ഡി റെ​യ്ഡി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ർ​ട്ടി​ക്ക് അ​ക​ത്തും പു​റ​ത്തും ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യ​മാ​ണെ​ന്നും അ​തി​നാ​ണ് ഇ​ഡി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

കേ​ര​ള ഭ​ര​ണ​കൂ​ട​ത്തി​നും ഇ​തി​ൽ പ​ങ്കു​ണ്ട്. പാ​ർ​ട്ടി​യെ വേ​ട്ട​യാ​ട​ലാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ർ​ക്കാ​ൻ വ​ല​തു​പ​ക്ഷ​ത്തി​ന് ക​രു​ത്ത് പ​ക​രാ​നാ​ണി​തെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു. ബി​ജെ​പി - കോ​ൺ​ഗ്ര​സി​ന്‍റെ ആ​സൂ​ത്രി​ത പ​ദ്ധ​തി​യാ​ണി​തെ​ന്നും ഇ​ഡി​യു​ടേ​ത് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​യാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ആ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത്.

പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ രാ​വി​ലെ മു​ത​ൽ ഇ​ഡി റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന; രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന എ​ന്ന ആ​രോ​പ​ണം ത​ള്ളി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

ഇ​ടു​ക്കി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ​യും വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്‌​ഡ് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന തു​ട​ർ​ന്നാ​ണെ​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം ത​ള്ളി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന​യെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

കേ​ര​ളം ഒ​രു​പ​ക്ഷേ ഞെ​ട്ടു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​വും എ​ത്തു​ക. സി​പി​എ​മ്മി​ന്‍റെ താ​യ് വേ​ര് മു​റി​ക്കു​ന്ന കേ​സാ​വും മാ​സ​പ്പ​ടി കേ​സെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. പി.​വി. എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​ഡി പ​രി​ശോ​ധ​ന​യ്ക്ക് നേ​ര​ത്തെ താ​ൽ​ക്കാ​ലി​ക സ്റ്റേ ​വ​ന്ന​പ്പോ​ൾ ആ​ഘോ​ഷി​ച്ച​വ​രാ​ണ് സി​പി​എ​മ്മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ആ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത്.

പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ രാ​വി​ലെ മു​ത​ൽ ഇ​ഡി റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഇഡി റെയ്ഡ് ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെ തകർക്കും: സജി ചെറിയാൻ

ആലപ്പുഴ: പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെ ശക്തമായി വിമർശിച്ച് മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാൻ. ഇഡി പോലുള്ള ഏജൻസികളുടെ നടപടികൾ നിയമപരമായ ഉത്തരവാദിത്വമാകണം നിർവഹിക്കേണ്ടതെന്നും മാധ്യമ വിചാരണയ്ക്കോ രാഷ്ട്രീയ പ്രചാരണത്തിനോ അവ ഉപകരണമാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യ വ്യവസ്ഥയിൽ അന്വേഷണ ഏജൻസികൾ ഭരണഘടനാപരമായ ഉത്തരവാദിത്വത്തോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. എന്നാൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനം രാജ്യത്ത് പലപ്പോഴും ഉയർന്നിട്ടുണ്ട്.

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തലമുതിർന്ന കമ്യൂണിസ്റ്റുമായ പിണറായി വിജയന്‍റെ വീട്ടിലുൾപ്പെടെ ഇഡി റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ ഈ ആശങ്കകളെ വീണ്ടും ശക്തമാക്കുകയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ഇതുവരെ കോടതിയിൽ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരാളെ കുറ്റവാളിയെന്ന രീതിയിൽ ചിത്രീകരിക്കുന്നത് നീതിബോധത്തെയും ഭരണഘടനാ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്.

പ്രത്യേകിച്ച് ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകൾ നിർവഹിക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അതിന്‍റെ രാഷ്ട്രീയ-ഭരണഘടനാ - ഫെഡറൽ സംവിധാനങ്ങളിലുള്ള വൈരുധ്യങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിപക്ഷ നിരയിലുള്ള നേതാക്കൾക്കെതിരായ ഇഡി, സിബിഐ നടപടികൾ വർധിക്കുകയും പിന്നീട് അവ എല്ലാംതന്നെ നിയമപരമായി നിലനിൽക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെ മദ്യനയത്തിന്‍റെ പേരിൽ വിചാരണത്തടവുകാരനായി അഞ്ചുമാസത്തോളം തിഹാർ ജയിലിൽ അടച്ച അനുഭവം നമുക്കു മുന്നിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം റെയ്ഡുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നിയമത്തിന്‍റെ പേരിൽ രാഷ്ട്രീയ പ്രതികാര നടപടികൾ നടക്കുന്നതായി ജനങ്ങൾക്ക് തോന്നുന്ന അവസ്ഥ ജനാധിപത്യത്തിന് ആരോഗ്യകരമല്ല. അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; മാധ്യമങ്ങൾക്ക് മുന്നിൽ ദൃശ്യനാടകമൊരുക്കുന്ന രീതിയിലാകരുത്.

കേന്ദ്ര ഏജൻസികൾ ഭരണഘടനാ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് അവ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ലഭിക്കണം.

ജനാധിപത്യത്തിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ടും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിലൂടെയും നേരിടേണ്ടതാണ്. അന്വേഷണ ഏജൻസികളെ ആയുധമാക്കി എതിരാളികളെ തളർത്താനുള്ള ശ്രമങ്ങൾ ഒടുവിൽ ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെയാണ് തകർക്കുകയെന്നും സജി ചെറിയാൻ പറഞ്ഞു.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല്‍; പി​ണ​റാ​യി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്‌​ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ഇ​ഡി റെ​യ്‌​ഡി​ന്‍റെ ലക്ഷ്യമെന്നും പി​ണ​റാ​യി​യെ​യും സി​പി​എ​മ്മി​നെ​യും അ​ങ്ങ​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ടു​ക്കു​ന്ന കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​ന​പോ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ഹു​ൽ ഗാ​ന്ധി​യും പി​ണ​റാ​യി വി​ജ​യ​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ചു. ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ഒ​രേ ആ​വ​ശ്യ​മാ​ണ്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ സ​മാ​ന​മാ​യാ​ണ് ജ​യി​ല​ട​ച്ച​ത്. ഭാ​വ​ന ച​മ​ച്ചാ​ൽ കു​റ്റ​പ​ത്ര​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞ് വെ​റു​തെ​വി​ട്ടു. ഇ​ത് പോ​ലൊ​രു ഭാ​വ​ന ച​മ​ക്ക​ലാ​ണ് എ​ക്സാ​ലോ​ജി​ക് കേ​സു​മെ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

ഡ​യ​റി​യി​ൽ പേ​രു​ള്ള ര​ണ്ടു​പേ​ർ ഇ​ന്ന് മ​ന്ത്രി​മാ​രാ​ണ്. പ​ക്ഷെ കേ​സി​ല്ല. ഇ​ത് കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ കേ​സാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ വി​മ​ര്‍​ശി​ച്ചു. ഇ​ഡി ന​ട​പ​ടി​ക്കെ​തി​രെ ജ​ന​ങ്ങ​ളെ നി​ര​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​റ്റാ​യ പ്ര​വ​ണ​ത​യെ ശ​ക്തി​യാ​യി പ്ര​തി​രോ​ധി​ക്കും. ബ്രാ​ഞ്ചു​ക​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ വേ​ട്ട; പി​ണ​റാ​യി വി​ജ​യ​ന്‍ തീ​യി​ല്‍ കു​രു​ത്ത നേ​താ​വ്: ജോ​ണ്‍ ബ്രി​ട്ടാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ക്കു​ന്ന ഇ​ഡി പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​ൺ ബ്രി​ട്ടാ​സ് എം​പി. റെ​യ്ഡ് ന​ഗ്ന​മാ​യ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ണെ​ന്നും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കൂ​ടി​യു​ള​ള ഒ​ത്തു​ക​ളി​യാ​ണെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ തീ​യി​ൽ കു​രു​ത്ത നേ​താ​വാ​ണെ​ന്നും ഇ​തു​പോ​ലു​ള​ള ഒ​രു​പാ​ട് വേ​ട്ട​യാ​ട​ലു​ക​ൾ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. സി​പി​എ​മ്മി​നെ ത​ള​ര്‍​ത്താ​മെ​ന്ന​ത് ബി​ജെ​പി​യു​ടെ വ്യാ​മോ​ഹ​മാ​ണെ​ന്നും അ​തി​നെ പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി​യും പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

'ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന റെ​യ്ഡ് ന​ഗ്ന​മാ​യ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ണ്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും കൂ​ടി ന​ട​ക്കു​ന്ന ഒ​ത്തു​ക​ളി​യാ​ണ്. ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ലെ​ത്തു​ന്നു. അ​തി​ന് മു​ന്‍​പ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ വ​ന്ന് എ​ന്തു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല എ​ന്ന് ചോ​ദി​ക്കു​ന്നു.

ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​യു​ള​ള ഉ​ദ്ദി​ഷ്ട കാ​ര്യ​ത്തി​നു​ള​ള ഉ​പ​കാ​ര​സ്മ​ര​ണ​യാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളെ​ന്ന ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​ലി​യി​ല​ട​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​ത്തു​ക​ളി​ച്ച​തി​ന്‍റെ മ​റ്റൊ​രു പ​തി​പ്പാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്', ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

Kerala

ഇഡിയുടെ രഹസ്യ നീക്കം; ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും സിഎംആര്‍എല്ലിന്‍റെ ഓഫീസിലും റെയ്ഡ് തുടരുന്നു

കൊച്ചി: സിഎംഡിആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുന്നു. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ഒരേ സമയം പുരോഗമിക്കുന്നത്.

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

വീണ വിജയന്‍റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

Kerala

‘മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്’: ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിലെ ഇഡി റെയ്ഡിനു പിന്നിൽ ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടന്നുവെന്നാണ് ബിനീഷ് ചൂണ്ടിക്കാട്ടുന്നത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. അതേസമയം, പോസ്റ്റിനു താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായത്.

പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കൂടാതെ, മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെ വസതിയിലും സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

Kerala

വ​ള​ഞ്ഞി​ട്ട​ടി​ച്ചോ​ളൂ, പ​ക്ഷേ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ൽ കു​മ്പി​ടി​ല്ല; ഇ​ഡി റെ​യ്ഡി​നെ​തി​രെ മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല​ട​ക്ക​മു​ള്ള 12 കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന റെ​യ്ഡി​നെ​തി​രെ മു​ഹ​മ്മ​ദ് റി​യാ​സ് റി​യാ​സ് എം​എ​ൽ​എ. ഫെ​യ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

"വ​ള​ഞ്ഞി​ട്ട​ടി​ച്ചോ​ളൂ...​പ​ക്ഷേ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ൽ കു​മ്പി​ടി​ല്ല. അ​വ​സാ​ന ശ്വാ​സം വ​രെ​യും പോ​രാ​ടും.'-​ഇ​ങ്ങ​നെ​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പോ​സ്റ്റ്.

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണറാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ആ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത്.

പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ രാ​വി​ലെ മു​ത​ൽ ഇ​ഡി റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സ്: വീ​ണാ വി​ജ​യ​നെ ഇ​ഡി ചൊ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണറാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ആ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത്.

പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ രാ​വി​ലെ മു​ത​ൽ ഇ​ഡി റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

പ​ഞ്ചാ​ബ് വൈ​ദ്യു​ത മ​ന്ത്രി സ​ഞ്ജീ​വ് അ​റോ​റ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് വൈ​ദ്യു​ത മ​ന്ത്രി സ​ഞ്ജീ​വ് അ​റോ​റ​യെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം (പി​എം​എ​ൽ​എ) പ്ര​കാ​രം അ​റോ​റ​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്.

ച​ണ്ഡീ​ഗ​ഡി​ലും ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലു​മാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്. ച​ണ്ഡീ​ഗ​ഡി​ലെ സെ​ക്ട​ർ 2 ലെ ​ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്നാ​ണ് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​വ​ർ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​റോ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

62 കാ​ര​നാ​യ സ​ഞ്ജീ​വ് അ​റോ​റ, ലു​ധി​യാ​ന വെ​സ്റ്റി​ൽ നി​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി പാ​ർ​ട്ടി ടി​ക്ക​റ്റി​ലാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. സ​ഞ്ജീ​വ് അ​റോ​റ​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യെ എ​എ​പി ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

National

കോ​ൽ​ക്ക​ത്ത ഡി​സി​പി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്

കോ​​​​ൽ​​​​ക്ക​​​​ത്ത: കോ​​​​ൽ​​​​ക്ക​​​​ത്ത പോ​​​​ലീ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ റെ​​​​യ്ഡ്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​ണ് ബം​​​​ഗാ​​​​ളി​​​​ൽ വീ​​​​ണ്ടും ഇ​​​​ഡി ഇ​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഡി​​​​സി​​​​പി ശ​​​​ന്ത​​​​നു സി​​​​ൻ​​​​ഹ ബി​​​​ശ്വാ​​​​സി​​​​ന്‍റെ​​​​യും ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ന്‍റെ​​​​യും വ​​​​സ​​​​തി​​​​ക​​​​ളി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു. ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. ശാ​​​​ന്ത​​​​നു സി​​​​ൻ​​​​ഹ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ണ്ട് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്. സ​​​​ൺ ​​എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സ് എം​​​​ഡി ജോ​​​​യ് കം​​​​ദാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ റെ​​​​യ്ഡ്.

NRI

ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ൽ എ​ഫ്ബി​ഐ​യു​ടെ വ​ൻ റെ​യ്ഡ്; നി​ര​വ​ധി പേ​ർ ക​സ്റ്റ​ഡി​യി​ൽ

ഹൂ​സ്റ്റ​ൺ: ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ ക്ലി​ന്‍റ​ൺ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ എ​ഫ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഈ ​ഓ​പ്പ​റേ​ഷ​നി​ൽ നാ​ലോ​ളം വീ​ടു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ഫ്ബി​ഐ​ക്ക് പു​റ​മെ ഹൂ​സ്റ്റ​ൺ പോ​ലീ​സ്, യു​എ​സ് മാ​ർ​ഷ​ൽ​സ്, ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ ഈ ​നീ​ക്ക​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് ത​ന്നെ പ്ര​ദേ​ശം വ​ള​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ നി​ന്ന് ബോ​ക്സു​ക​ളി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​റ് മാ​സം മു​മ്പ് ഇ​തേ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സ​മാ​ന​മാ​യ റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് ചി​ല താ​മ​സ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. എ​ത്ര​പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നോ ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ ഉ​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ഫ്ബിഐ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ല​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വച്ച ശേ​ഷം വി​ട്ട​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

മു​ത്ത​ങ്ങ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി ചെ​മ്പ്ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഭാ​ഗ​ത്ത് പ​ള്ള​ത്ത് വീ​ട്ടി​ല്‍ അ​ഭി​ന്‍ സൂ​ര്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 41.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Kerala

പു​സ്ത​ക​ത്തി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്.

ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

Kerala

കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി ലി​ജേ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1.4 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് ലി​ജേ​ഷി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ബ​സി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ര​വെ​യാ​ണ് ലി​ജേ​ഷ് എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പ്രേ​മാ​ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) കെ.​എം. സ​ജീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ, അ​ശ്വ​ന്ത്, സു​ബി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

കൊ​ച്ചി​യി​ല്‍ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ 

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം, റം​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

കൊ​ച്ചി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി വി​ല്‍​പ​ന എ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. 

16 ഗ്രാം ​ഹെ​റോ​യി​നും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും മു​പ്പ​ത് ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 2,85,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് ഒൻപത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിൽ എൻഐഎയുടെ വ്യാപക റെയ്ഡ്.

ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും നിരീക്ഷണത്തിലുണ്ടായിരുന്നത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി റെ​യ്‌​ഡി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ള്‍. 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി അ​റി​യി​ച്ചു . കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്.

Kerala

ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കും; ക്ര​മ​ക്കേ​ടു​ക​ൾ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം: കെ. ​ജ​യ​കു​മാ​ർ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. സ​ത്യം അ​ന്വേ​ഷി​ക്കു​ന്ന ഏ​ത് പ്ര​വ​ർ​ത്തി​ക്കു​മൊ​പ്പ​വും നി​ൽ​ക്കു​മെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ടു​ക​ൾ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം ആ​ണെ​ന്നും ഭാ​വി​യി​ൽ അ​തു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ജോ​ലി​യെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്ന ഒ​രു കേ​സി​ൽ ഒ​രു അ​ഭി​പ്രാ​യ​വും താ​ൻ പ​റ​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​ണ്ടാ​ക​ണ​മെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് സം​ശ​യ​ങ്ങ​ളു​ണ്ട്. അ​ത് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​സ്ഐ​ടി സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി.

Kerala

റെയ്ഡ് സ്ഥിരീകരിച്ച് ഇഡിയുടെ കുറിപ്പ്; മൂന്നു സംസ്ഥാനങ്ങളിൽ പരിശോധന

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്‌ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.

Kerala

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം ആ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​യി​ര​ത്തോ​ളം കി​ലോ വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8:30 ഓ​ടെ വീ​ട്ടി​ലെ അ​സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​നും എ​ക്സൈ​സി​നും വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ലും പെ​ട്ടി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

കോ​ഡ്‌​പ നി​യ​മ​പ്ര​കാ​ര​മാ​ണ് ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. ര​തീ​ഷ്, വി​ഷ്ണു വി​ജ​യ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

International

തുർക്കിയിൽ ആറ് ഐഎസ് ഭീകരരെ വധിച്ചു

അ​​​​ങ്കാ​​​​റ: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തു​​​​ർ​​​​ക്കി​​​​യി​​​​ൽ പോ​​​​ലീ​​​​സു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ആ​​​​റ് ഇ​​​​സ്‌ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. എ​​​​ട്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കും ഒ​​​​രു നൈ​​​​റ്റ് ഗാ​​​​ർ​​​​ഡി​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. യാ​​​​ലോ​​​​വ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ എ​​​​ൽ​​​​മാ​​​​ലി ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ.

ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​ലീ​​​സ് ഇ​​​ര​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ച് സ്ത്രീ​​​ക​​​ളെ​​​യും ആ​​​റ് കു​​​ട്ടി​​​ക​​​ളെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രെ​​​ല്ലാം തു​​​ർ​​​ക്കി പൗ​​​ര​​​ന്മാ​​​രാ​​​ണ്.

രാ​​​ജ്യ​​​ത്തെ 15 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ന്നു​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ലി യേ​​​ർ​​​ലി​​​ക​​​യ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 115 ഭീ​​​ക​​​ര​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ ഇ​​​വ​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന

മും​ബൈ: ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ന​ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബം​ഗു​ളൂ​രു​വി​ലെ റ​സ്റ്റോ​റ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​നു ശേ​ഷ​വും പ്ര​വ​ർ​ത്തി​ച്ച​തി​നും നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് രാ​ത്രി വൈ​കി​യു​ള്ള പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ​തി​നും ന​ടി​യു​ടെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​സ്റ്റ്യ​ൻ റെ​സ്റ്റൊ​റ​ന്‍റി​നെ​തി​രെ ക​ർ​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഡി​സം​ബ​ർ 11 ന്, ​ബാ​സ്റ്റ്യ​ൻ റ​സ്റ്റോ​റ​ന്‍റ് നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷ​വും പു​ല​ർ​ച്ചെ 1.30 വ​രെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. നി​യ​മം ലം​ഘി​ച്ച​തി​ന് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ മാ​നേ​ജ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ക​ബ്ബ​ൺ പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ സെ​ന്‍റ് മാ​ർ​ക്ക്സ് റോ​ഡി​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​സ്റ്റ്യ​ന്‍ കൂ​ടാ​തെ റ​സി​ഡ​ന്‍​സി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സോ​ര്‍ ബെ​റി പ​ബ്ബി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കൂ​ടാ​തെ, 2015 മു​ത​ല്‍ 2023 വ​രെ ബെ​സ്റ്റ് ഡീ​ല്‍ ടി​വി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 60 കോ​ടി നി​ക്ഷേ​പി​ക്കാ​ന്‍ ശി​ൽ​പ ഷെ​ട്ടി​യും രാ​ജ് കു​ന്ദ്ര​യും ചേ​ര്‍​ന്ന് പ്രേ​രി​പ്പി​ക്കു​ക​യും നി​ക്ഷേ​പി​ച്ച തു​ക അ​വ​ര്‍ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്നും കാ​ണി​ച്ച് ദീ​പ​ക് കോ​ത്താ​രി എ​ന്ന​യാ​ള്‍ ന​ല്‍​കി​യ കേ​സ് ശി​ൽ​പ​യ്ക്കും ഭ​ര്‍​ത്താ​വി​നു​മെ​തി​രെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

 

 

Kerala

നെ​ടു​മ​ങ്ങാ​ട്ട് വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കൊ​ല്ല​ങ്കാ​വ് വേ​ട്ട​മ്പ​ള്ളി​യി​ൽ വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ചാ​രാ​യ​വും കോ​ട​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് 50 ലി​റ്റ​ർ ചാ​രാ​യ​വും 450 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ‌ കാ​ട്ടി​ല​കു​ഴി മ​ധു എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ധു​വി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ഷാ​ദ് എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലും പ​ത്തി​ൽ അ​ധി​കം ക്രി​മി​ന​ൽ അ​ബ്കാ​രി കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണ് മ​ധു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മോ​ൻ​സി, ര​ഞ്ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) വി​ശാ​ഖ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ, ആ​രോ​മ​ൽ രാ​ജ​ൻ, ശ​ര​ത്, ഗോ​കു​ൽ, അ​ക്ഷ​യ്, ശ​ര​ൺ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ റ​ജീ​ന, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ അ​ശ്വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

അ​നി​ൽ അം​ബാ​നി​യു​ടെ മ​ക​ന്‍റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യ​​​​വ​​​​സാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​ടെ മ​​​​ക​​​​ൻ ജ​​​​യ് അ​​​​ൻ​​​​മോ​​ൽ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ സി​​​​ബി​​​​ഐ റെ​​​​യ്ഡ്.

228 കോ​​​​ടി​​​​യു​​​​ടെ ബാ​​​​ങ്ക് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​സെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ജ​​​​യ് അ​​​​ൻ​​​​മോ​​​​ലി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ സി​​​​ബി​​​​ഐ സം​​​​ഘ​​​​മെ​​​​ത്തി​​​​യ​​​​ത്.

യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ 228 കോ​​​​ടി രൂ​​​​പ വ​​​​ഞ്ചി​​​​ച്ചെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി. റി​​​​ല​​​​യ​​​​ൻ​​​​സ് ഹോം ​​​​ഫി​​​​നാ​​​​ൻ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് (ആ​​​​ർ​​​​എ​​​​ച്ച്എ​​​​ഫ്എ​​​​ൽ), മു​​​​ൻ സി​​​​ഇ​​​​ഒ ര​​​​വീ​​​​ന്ദ്ര ശ​​​​ര​​​​ദ് സു​​​​ധാ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. മും​​​​ബൈ ക​​​​ഫേ പ​​​​രേ​​​​ഡി​​​​ലു​​​​ള്ള ജ​​​​യ് അ​​​​ൻ​​​​മോ​​​​ലി​​​​ന്‍റെ വീ​​​​ട്ടി​​​​ലാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്.

റെ​​​​യ്ഡി​​​​ൽ നി​​​​ര​​​​വ​​​​ധി രേ​​​​ഖ​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

National

അ​ന​ന്ത്നാ​ഗി​ലും കു​ൽ​ഗാ​മി​ലും എ​ൻ​ഐ​എ റെ​യ്ഡ്

ശ്രീ​​​​ന​​​​ഗ​​​​ർ: ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​ന​​​​ന്ത്നാ​​​​ഗി​​​​ലും കു​​​​ൽ​​​​ഗാ​​​​മി​​​​ലും എ​​​​ൻ​​​​ഐ​​​​എ റെ​​​​യ്ഡ്.

ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​തി​​​​ക​​​​ൾ മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ന​​​​ന്ത്‌​​​​നാ​​​​ഗി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും കു​​​​ൽ​​​​ഗാ​​​​മി​​​​ലെ വാ​​​​ൻ​​​​പോ​​​​റ​​​​യി​​​​ലും റെ​​​​യ്ഡ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഡോ. ​​​​അ​​​​ദീ​​​​ൽ റാ​​​​ത്ത​​​​ർ, ജാ​​​​സി​​​​ർ ബി​​​​ലാ​​​​ൽ വാ​​​​നി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്ത് തെ​​​​ളി​​​​വെ​​​​ടു​​​​പ്പും ന​​​​ട​​​​ത്തി.

Kerala

യു​ട്യൂ​ബ​ർ കെ.​എം. ഷാ​ജ​ഹാ​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: യു​ട്യൂബ​ർ കെ.​എം. ഷാ​ജ​ഹാ​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന. ഉ​ള്ളൂ​രി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഷാ​ജ​ഹാ​നും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി ത​ട​ഞ്ഞു​വെ​ങ്കി​ലും പോ​ലീ​സ് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യു​ടെ സേ​ർ​ച്ച്‌ വാ​റ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഷാ​ജ​ഹാ​ൻ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജാ​തി​സ്പ​ർ​ധ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യി ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

ശ്രീ​ന​ഗ​ർ: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി (ജെ​ഇ​ഐ)​യു​മാ​യി ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. എ​ട്ട് ജി​ല്ല​ക​ളി​ലാ​യി 20 ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പു​ൽ​വാ​മ പോ​ലീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്ക​ൻ കാ​ഷ്മീ​ർ മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചെ​യാ​ണ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് മ​ധ്യ, വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ മ​റ്റ് ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ തീ​വ്ര​വാ​ദ ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നും ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മു​ള്ള ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.

അ​തേ​സ​മ​യം, തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് ജ​മ്മു പോ​ലീ​സ് റി​യാ​സി ജി​ല്ല​യി​ൽ നി​ന്നു​ള്ള 19കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. പാ​ക്കി​സ്ഥാ​നി​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്ള വ്യ​ക്തി​ക​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Kerala

പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ലും മ​ഞ്ചേ​രി പാ​ർ​ക്കി​ലും സ​ഹാ​യി സി​യാ​ദി​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ 6.30യോടെ​യാ​ണ് അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ചെ​ന്നൈ, കോ​ഴി​ക്കോ​ട്, കൊ​ച്ചി യൂ​ണി​റ്റു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

2015 ലാ​ണ് അ​ൻ​വ​റും സ​ഹാ​യി സി​യാ​ദും ചേ​ര്‍​ന്ന് 12 കോ​ടി രൂ​പ
കെ​എ​ഫ്‌​സി(​കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍)​യി​ല്‍​നി​ന്ന് ക​ട​മെ​ടു​ത്ത​ത്. ഈ ​കേ​സ് നി​ല​വി​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ൻ​വ​റി​ന്‍റെ സി​ൽ​സി​ല പാ‍​ർ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് അ​ൻ​വ​ർ മ​ല​പ്പു​റ​ത്തെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും ലോ​ണെ​ടു​ത്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ക്കാ​ല​യ​ള​വി​ൽ അ​ൻ​വ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ഞ്ചു കോ​ടി​യു​ടെ മു​ക​ളി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക തി​രി​മ​റി ആ​യ​തി​നാ​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Kerala

അജിനോറ ഓഫീസുകളില്‍ റെയ്ഡ്; നികുതി വെട്ടിപ്പ് കണ്ടെത്തി

കൊ​​​ച്ചി: വി​​​ദേ​​​ശ പ​​​ഠ​​​നം, തൊ​​​ഴി​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന അ​​​ജി​​​നോ​​​റ​​​യു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ റെ​​​യ്ഡ്.

12 ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ല്‍ വ​​​ന്‍ നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് ക​​​ണ്ടെ​​​ത്തി. ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണ്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​തെ​​​യാ​​​ണു സ്ഥാ​​​പ​​​നം പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​രു​​​ന്ന​​​ത്.​​​

കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തും രാ​​​ജ്യ​​​ത്തെ ശാ​​​ഖ​​​ക​​​ളി​​​ലു​​​മാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. ബു​​​ധ​​​നാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച റെ​​​യ്ഡ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ നീ​​​ണ്ടു. ക​​​ഴി​​​ഞ്ഞ ആ​​​റു​​​വ​​​ര്‍ഷ​​​ത്തെ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

Kerala

വ്യാ​പ​ക പ​രാ​തി; ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ല​ക്ഷം രൂ​പ​യും മ​ദ്യ​വും പി​ടി​കൂ​ടി

കൊ​ല്ലം: പു​ന​ലൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഇ​മ്മാ​നു​വ​ൽ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 25 ല​ക്ഷം രൂ​പ​യും ആ​റ് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ‘ഓ​പ്പ​റേ​ഷ​ൻ ഷൈ​ലോ​ക്’ എ​ന്ന പേ​രി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യാ​യ പി.​കെ. സ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up