x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: June 27, 2026 10:24 PM IST | Updated: June 27, 2026 10:24 PM IST

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പരിശോധന

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​ത്രി 9.30 ഓ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളി​ൽ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. വാ​രാ​ന്ത്യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ന്ന് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ​നി​ന്ന് 320 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട്ടെ റി​സോ​ർ​ട്ടി​ൽ വ​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷം തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​ക്ക​ട​ത്ത് ച​ങ്ങ​ല​യി​ലെ ഏ​താ​നും ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ക്ക​ശേ​രി സ്വ​ദേ​ശി ഷി​ഫാ​സ്, ന​മ്പ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ഷ്‌, ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യ, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ലെ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു നാ​ലു​പേ​രു​ടെ​യും താ​മ​സം. എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ തൃ​ശൂ​രി​ലേ​യ്ക്ക് യാ​ത്ര​തി​രി​ച്ച​ത് വ​ഴി​മ​ധ്യേ വാ​ണി​യം​പാ​റ​യി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Tags : police conducted raid operation toofan thodupuzha ksrtc stand

Recent News

Corehub Up