Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police

അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സ്; മ​ക​ന്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: കു​ടും​ബ​ത്തി​നെ​തി​രെ മ​ന്ത്ര​വാ​ദം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ച് അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ല്‍ മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഏ​ങ്ങ​ണ്ടി​യൂ​ര്‍ ചേ​റ്റു​വ സ്വ​ദേ​ശി മ​നോ​ജ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്മ തു​ള​സി (71)യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഈ ​മാ​സം ആ​റാം തീ​യ​തി രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യ ദു​രി​ത​ങ്ങ​ള്‍​ക്ക് കാ​ര​ണം അ​മ്മ​യാ​യ തു​ള​സി മ​ന്ത്ര​വാ​ദം ചെ​യ്ത​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ചേ​റ്റു​വ​യി​ലു​ള്ള ത​റ​വാ​ട് വീ​ട്ടി​ല്‍ ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന തു​ള​സി​യെ മ​ക​ന്‍ ബ​ലം​പ്ര​യോ​ഗി​ച്ച് താ​ഴെ​യി​ടു​ക​യും കൈ​ക​ള്‍​കൊ​ണ്ട് മ​ര്‍​ദ്ദി​ക്കു​ക​യും കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​ട​ത് കൈ ​പി​ടി​ച്ചു തി​രി​ച്ച് ഒ​ടി​ക്കു​ക​യും അ​ര​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

മ​നോ​ജ് 2025 ല്‍ ​വീ​ട്ടി​ല്‍ വ​ച്ച് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സ്സി​ലും 2024 ല്‍ ​വാ​ര്‍​ഡ് മെ​മ്പ​റെ ആ​ക്ര​മി​ച്ച് പ​രിക്കേ​ല്‍​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Kerala

യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പ്പാ​ടി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ളം സ്വ​ദേ​ശി​യാ​യ പി.​വി. അ​ജ​യ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ങ്ങാ​ട് പോ​ലീ​സാ​ണ് അ​ജ​യ്‌​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന്നി​മാ​രി സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് കാ​ർ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ജി​ഷ്ണു പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വ് അ​ജ​യ്ക്കും കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​നൂ​പ് കു​മാ​റി​നും 35 ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ഒ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്നി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പം കോ​ട​മ്പു​ഴ താ​മ​സി​ക്കു​ന്ന പ​ഴ​നി​യി​ല്‍​പ​ടി വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ർ (66) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫ​റോ​ക്ക് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14ാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 14 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യെ ഭ​ക്ഷ​ണ​വും, പ​ണ​വും ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് അ​ബൂ​ബ​ക്ക​ര്‍ പു​ഴ​ക്ക​ട​വി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കോ​ട​മ്പു​ഴ ക​ട​വി​ല്‍ അ​ടു​പ്പി​ച്ചി​രു​ന്ന തോ​ണി​യി​ല്‍ വെ​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും എ​സ്‌​ഐ മി​ഥു​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട​മ്പു​ഴ​യി​ല്‍ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

നെ​ല്ലി​ക്കു​ന്ന് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ മോ​ഷ​ണം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

തി​രു​വ​ന​ന്ത​പു​രം: നെ​ല്ലി​ക്കു​ന്ന് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ ജ​ന​റേ​റ്റ​റി​ന്‍റെ സ്‌​റ്റാ​ർ​ട്ട​ർ കോ​യി​ലു​ക​ളും കോ​പ്പ​ർ കേ​ബി​ളു​ക​ളും മോ​ഷ്‌​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു‌(28), സു​രേ​ഷ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. റി​സോ​ർ​ട്ട് ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11:15 ഓ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

റി​സോ​ർ​ട്ട് വ​ള​പ്പി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​ൽ നി​ന്നും സ്റ്റാ​ർ​ട്ട​ർ മോ​ട്ടോ​ർ അ​ഴി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ വ​സ്‌​തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഷാ​ന​വാ​സ് (30) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ടി​ൽ നി​ന്ന് അ​ടു​ത്തു​ള്ള ക​ട​യി​ൽ പാ​ൽ വാ​ങ്ങാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഖു​ശി എ​ന്ന പെ​ൺ​കു​ട്ടി. ഈ ​സ​മ​യം ഷാ​ന​വാ​സ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലെ​ത്തി​ച്ച് താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ്ര​തി ഖു​ശി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ മ​ഞ്ജു പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും, ഖു​ശി ഷാ​ന​വാ​സി​ന്‍റെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ചോ​ദ്യം ചെ​യ്യ​ലി​ൽ ഷാ​ന​വാ​സ് കു​റ്റം നി​ഷേ​ധി​ച്ചു. പെ​ൺ​കു​ട്ടി​യെ താ​ൻ ത​ള്ളി​യി​ട്ട​ത​ല്ലെ​ന്നും, ഖു​ശി സ്വ​യം നാ​ലാം നി​ല​യി​ലേ​ക്ക് പോ​യ​താ​ണെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം. ഈ ​സ​മ​യം ഇ​യാ​ൾ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും, ഷാ​ന​വാ​സി​നോ​ട് ശീ​ത​ള​പാ​നീ​യം വാ​ങ്ങി​ത്ത​രാ​ൻ പെ​ൺ​കു​ട്ടി വി​ളി​ച്ചു പ​റ​യു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

മൂ​ന്ന് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ഓ​ട​യി​ൽ ത​ള്ളി; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​പ​ഷേ​ര​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ഓ​ട​യി​ൽ ത​ള്ളി​യ അ​യ​ൽ​വാ​സി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ സ്വ​ദേ​ശി ച​ന്ദ​ൻ കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും, തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​യു​ടെ കാ​ലി​ന് വെ​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളി​ൽ നി​ന്ന് നാ​ട​ൻ തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

ജൂ​ലൈ 10നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ക​പ​ഷേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ജൂ​ലൈ 14ന് ​രാ​ത്രി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​പ​ഷേ​ര​യി​ലെ ഓ​ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന അ​തേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് പ്ര​തി​യും താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ഓ​ട​യി​ൽ ത​ള്ളു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

 

National

ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ല; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: പ​ണം ക​ടം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​യും കു​ടും​ബ​വ​ഴ​ക്കി​നെ​യും തു​ട​ർ​ന്ന് മും​ബൈ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ശി​വാ​ജി​ന​ഗ​റി​ൽ ത​മാ​സി​ക്കു​ന്ന റി​യാ​സ് ഷെ​യ്ഖ് (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഹാ​ഡാ കോ​ള​നി​യി​ലെ ഒ​രു വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം റി​യാ​സ് ഇ​രി​ക്കു​മ്പോ​ൾ പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ടം വാ​ങ്ങി​യ 1,500 രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ പ്ര​ധാ​ന പ്ര​തി മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് റി​യാ​സി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ ആ​ക്ര​മ​ണ​ത്തി​ന് ഇ​യാ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ റി​യാ​സി​നെ ഉ​ട​ൻ ത​ന്നെ രാ​ജാ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട റി​യാ​സും പ്ര​തി​ക​ളും കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ, പ​ണ​മി​ട​പാ​ടി​ലെ ത​ർ​ക്ക​ത്തി​ന് പു​റ​മെ ഇ​വ​ർ​ക്കി​ട​യി​ൽ ദീ​ർ​ഘ​നാ​ളാ​യി ചി​ല കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മൂ​ന്ന് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; കേസ്

കൊച്ചി: ചെറായി അയ്യമ്പിള്ളിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളാണ് അജ്ഞാതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കുളിച്ചു കൊണ്ടിരിക്കെ പുറത്തെ വെന്‍റിലേറ്ററിന് സമീപം അനക്കം കേട്ട് നോക്കിയപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി യുവതി കണ്ടത്. തുടർന്ന് ഒച്ചവച്ചതോടെ ആള്‍ ഓടി രക്ഷപ്പെട്ടു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.

 

Kerala

സമന്‍സ് നല്‍കാനെത്തിയ പോലീസുകാരനെതിരേ പ്രതിയുടെ ആക്രമണം; പരാതി

കൊച്ചി: സമന്‍സ് നല്‍കാന്‍ പ്രതിയുടെ വീട്ടില്‍ ചെന്ന പോലീസുകാരനെ കൈയേറ്റം ചെയ്തതായി പരാതി. ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍ സിപിഒ ഷിബുവിനെയാണ് കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാ ബസാറിലാണ് സംഭവം.

ഇടുക്കി സൈബര്‍ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് നല്കാനായി എത്തിയതായിരുന്നു പോലീസുകാരന്‍. വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു തീരും മുമ്പേ നെഞ്ചില്‍ പിടിച്ച് തള്ളുകയും ഷര്‍ട്ടിനും കഴുത്തിനും കുത്തിപ്പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.

സംഭവത്തില്‍ പോലീസുകാരന്‍ നല്‍കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.

National

കേ​ത​ൻ അ​ഗ​ർ​വാ​ൾ കൊ​ല​ക്കേ​സ്: സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്

പൂ​ന: പൂ​ന​യി​ലെ വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ മ​ഹാ​രാ​ഷ്ട്ര ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൂ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ് ബി.​ജി ഗോ​യ​ൽ ആ​ൻ​ഡ് ക​മ്പ​നി എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥാ​പ​നം. അ​ടു​ത്ത ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത് വ​രെ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. മ​ഞ്ഞ​ൾ​പ്പൊ​ടി, എ​ള്ള്, സോ​യാ​ബീ​ൻ ച​ങ്ക്സ് എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ച്ച​ത്. ലേ​ബ​ലിം​ഗി​ലെ അ​പാ​ക​ത​ക​ളും മാ​യം ചേ​ർ​ക്ക​ൽ സം​ശ​യ​വും മു​ൻ​നി​ർ​ത്തി 8.14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 4,172 കി​ലോ​ഗ്രാം ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ജൂ​ൺ 18- ന് ​ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ വ​ച്ച് ട്രെ​ക്കിം​ഗി​നി​ടെ, സി​യ ഗോ​യ​ലും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യും ചേ​ർ​ന്ന് സി​യ​യു​ടെ പ്ര​തി​ശ്രു​ത വ​ര​ൻ കേ​ത​ൻ അ​ഗ​ർ​വാ​ളി​നെ മ​ല​മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​ക​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ത​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് സി​യ​യു​ടെ പി​താ​വ് പ്ര​വീ​ൺ ഗോ​യ​ൽ രം​ഗ​ത്തെ​ത്തി. മ​ക​ൾ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​വ​യെ​ല്ലാം പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണെ​ന്നും പ്ര​വീ​ൺ വ്യ​ക്ത​മാ​ക്കി.

 

Kerala

ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ഹെ​റോ​യി​ൻ വി​ൽ​പ്പ​ന; ല​ഹ​രി​സം​ഘ​ത്ത​ല​വ​ൻ 'ദാ​ദ' ഷെ​ഫീ​ഖു​ൾ പി​ടി​യി​ൽ!

കൊ​ച്ചി: അ​സ​മി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ഖു​ൾ ഇ​സ്‌​ലാ​മാ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ദാ​ദ എ​ന്ന വി​ളി​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഇ​യാ​ൾ പെ​രു​മ്പാ​വൂ​ർ, ആ​ലു​വ കേ​ന്ദ്രീ​ക​രി​ച്ച് ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഹെ​റോ​യി​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ഒ​രു മാ​സം മു​ൻ​പ് അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് 609 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​സ​മി​ൽ നി​ന്ന് കാ​റി​ലെ​ത്തി​യ മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ല​ഹ​രി ശൃം​ഖ​ല​യി​ലെ വ​മ്പ​ൻ സ്രാ​വാ​യ ഷെ​ഫീ​ഖു​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. അ​സ​മി​ൽ നി​ന്ന് വ​ലി​യ അ​ള​വി​ൽ എ​ത്തി​ക്കു​ന്ന ഹെ​റോ​യി​ൻ ചെ​റി​യ ബോ​ട്ടി​ലു​ക​ളി​ൽ നി​റ​ച്ചാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​യാ​ൾ വി​ത​ര​ണ​ക്കാ​രാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ല​ഹ​രി​പ്പ​ണം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ആ​ഡം​ബ​ര ജീ​വി​ത​മാ​യി​രു​ന്നു ഷെ​ഫീ​ഖു​ൾ ന​യി​ച്ചി​രു​ന്ന​ത്. അ​സ​മി​ലേ​ക്കും തി​രി​കെ കൊ​ച്ചി​യി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ളെ​ല്ലാം വി​മാ​ന മാ​ർ​ഗ​മാ​യി​രു​ന്നു. പ്ര​തി പോ​ഞ്ഞാ​ശേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ചാ​ക്ക് നി​റ​യെ ചെ​റി​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ ക​ണ്ടെ​ടു​ത്തു.

പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

International

യു​കെ​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യെ വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു, ഭ​ർ​ത്താ​വി​ന് പ​രി​ക്ക്

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യെ വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി കി​ര​ൺ​ദീ​പ് കൗ​ർ (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കി​ര​ൺ​ദീ​പി​ന്‍റെ ഭ​ർ​ത്താ​വി​നെ വീ​ടി​ന് പു​റ​ത്ത് കു​ത്തേ​റ്റ​നി​ല​യി​ലും ക​ണ്ടെ​ത്തി. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഡാ​നി​യേ​ൽ സീ​ൻ ജെ​യിം​സ് (44) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ലെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വെ​സ്റ്റ് ല​ണ്ട​നി​ലെ ഹ​യേ​സി​ലാ​ണ് കി​ര​ൺ​ദീ​പും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ ഉ​റ​ങ്ങി​ കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ ക​യ​റി കി​ര​ൺ​ദീ​പി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വം വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യും വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന വാ​ദ​ത്തി​ന് ഇ​തു​വ​രെ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് സ്റ്റു​ഡ​ന്‍റ് വീ​സ​യി​ലാ​ണ് കി​ര​ൺ​ദീ​പ് യു​കെ​യി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. പി​ന്നീ​ട് വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ച്ച് യു​കെ​യി​ൽ ത​ന്നെ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കി​ര​ൺ​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ട സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത​ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ഉ​റ​ങ്ങി​ക്കി​ട​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ലെ മും​ഗേ​ർ ജി​ല്ല​യി​ൽ ജോ​ലി​സ്ഥ​ല​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ടി​വെ​ച്ച് കൊ​ന്നു. ഇ​ഷ്ടി​ക​ച്ചൂ​ള​യി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന സു​ബോ​ധ് യാ​ദ​വ് (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​കാ​രം വീ​ട്ടാ​നാ​ണ് അ​ക്ര​മി​ക​ൾ ഈ ​കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സു​ബോ​ധ് ഇ​ഷ്ടി​ക​ച്ചൂ​ള​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. രാ​ത്രി ഒ​മ്പ​തി​ന്, ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഗാ​ർ​ഡ് റൂ​മി​ലേ​ക്ക് ക​യ​റു​ക​യും ത​ല​യ്ക്ക് നേ​രെ ര​ണ്ട് ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ടി​യൊ​ച്ച കേ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സു​ബോ​ധി​നെ​യാ​ണ് ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഉ​ണ്ണി​കു​ളം മ​ങ്ങാ​ട് സ്വ​ദേ​ശി സി.​പി. ല​ത്തീ​ഫ് (59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​ലു​ശേ​രി പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് സം​ഭ​വ​ങ്ങ​ളി​ലും പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍; ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പിടിയിൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ-​മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​ജ് മി​യ (44), ബാ​ബ​ർ അ​ലി (32), മ​ണി​പ്പൂ​ർ സ്വ​ദേ​ശി ന​രേ​ഷ് ദാ​സ് ( 72) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ​എ​സ് സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ടൂ​റി​സ്റ്റ് ബ​സ്സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ത്താ​ണി സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ഗു​ക​ളി​ൽ തു​ണി​ക​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി തീ​വ​ണ്ടി മാ​ർ​ഗ്ഗം ബെം​ഗ​ളൂ​രു​വി​ൽ എ​ത്തു​ക​യും അ​വി​ടെ നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ആ​യി​രു​ന്നു. കൊ​ച്ചി സി​റ്റി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

National

ശു​ചി​മു​റി​യി​ൽ വെ​ള്ള​മൊ​ഴി​ച്ച​തി​നെ ചൊ​ല്ലി ത​ർ​ക്കം; പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ശു​ചി​മു​റി​യി​ൽ വെ​ള്ള​മൊ​ഴി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​നെ ഇ​രു​മ്പു​വ​ടി കൊ​ണ്ട​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. സു​ഖ്‍​ലാ​ൽ ഓം​കാ​ർ ലാ​മോ​ഡെ​യാ​ണ് മ​ക​ൻ ജീ​തു ലാ​മോ​ഡെ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

സു​ഖ്‍​ലാ​ലും ജീ​തു​വും ത​മ്മി​ൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ വെ​ള്ള​മൊ​ഴി​ച്ച​തി​നെ ചൊ​ല്ലി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ജീ​തു പി​താ​വി​ന്‍റെ ക​ഴു​ത്തി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഖ്‌​ലാ​ൽ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. സു​ഖ്‍​ലാ​ലി​ന്‍റെ ഭാ​ര്യ ആ​ശാ​ബെ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ജീ​തു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

പൊ​ന്നാ​നി പീ​ഡ​ന​ക്കേ​സ്: എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച, രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യാ​യ പൊ​ന്നാ​നി പീ​ഡ​ന​ക്കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സെ​ടു​ക്കാ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് സ​മൂ​ഹ​ത്തി​ല്‍ അ​രാ​ജ​ക​ത്വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ മ​ല​പ്പു​റം മു​ന്‍ എ​സ്പി സു​ജി​ത് ദാ​സ്, ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി, സി​ഐ വി​നോ​ദ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​മ​ര്‍​ശ​നം.

2022 ജ​നു​വ​രി​യി​ലാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വ​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. നീ​തി തേ​ടി ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഈ ​മാ​സം ഒ​മ്പ​തി​ന് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ പ​തി​ന​ഞ്ചാം തീ​യ​തി​യാ​യി​ട്ടും എ​ന്തു​കൊ​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സാ​ണെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പോ​ലീ​സ് ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കൃ​ത്യ​സ​മ​യ​ത്ത് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന്‍റെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഇ​ത് നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റി​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ആ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി നാ​ളെ ഉ​ച്ച​യ്ക്ക് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

National

വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി; ത​മി​ഴ്‌​നാ​ട്ടി​ൽ യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം, ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വ​തി​ക്ക് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മ്മ വെ​ട്ടേ​റ്റ് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​തു​ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി​നി വി​നാ​യ​ക ജ്യോ​തി (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ വ​ർ​ഷ (21) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ബ​ന്ധു​വാ​യ യു​വ​രാ​ജ് (32) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ർ​ഷ​യും ബ​ന്ധു​വാ​യ യു​വ​രാ​ജും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ 11 വ​യ​സി​ന്‍റെ പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ ഈ ​വി​വാ​ഹ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് വ​ർ​ഷ പി​ന്നീ​ട് അ​റി​യി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വ​രാ​ജ്, വ​ർ​ഷ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് മ​ക​ളെ ര​ക്ഷി​ക്കാ​ൻ വി​നാ​യ​ക ഇ​ട​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് യു​വ​രാ​ജ് ഇ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ർ​ഷ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

National

ക​ടം വാ​ങ്ങി​യ രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വ​തി​യെ തീ​ക്കൊ​ളു​ത്തി കൊ​ന്ന അ​യ​ൽ​ക്കാ​ര​നും പൊ​ള്ള​ലേ​റ്റു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ പ​ഠാ​ൻ ജി​ല്ല​യി​ൽ ക​ടം വാ​ങ്ങി​യ രൂ​പ തി​രി​കെ ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ അ​യ​ൽ​വാ​സി പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. പി​ങ്കി​ബെ​ൻ പ​ട്‌​നി (35) യെ​യാ​ണ് അ​യ​ൽ​ക്കാ​ര​ൻ ബാ​ബു​ഭാ​യ് രാ​വ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച് ഏ​ഴു വ​ർ​ഷ​മാ​യി ര​ണ്ട് മ​ക്ക​ളു​മാ​യി ത​നി​ച്ചാ​യി​രു​ന്നു പി​ങ്കി​ബെ​ൻ താ​മ​സം. വീ​ട്ടു​ചെ​ല​വു​ക​ൾ​ക്കാ​യി ഒ​രു മാ​സം മു​മ്പാ​ണ് പി​ങ്കി​ബെ​ൻ ബാ​ബു​ഭാ​യി​ൽ നി​ന്ന് 5,000 രൂ​പ ക​ടം വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ പ​ലി​ശ പി​രി​ച്ചെ​ടു​ക്കാ​ൻ പ്ര​തി സ്ഥി​ര​മാ​യി വീ​ട്ടി​ലെ​ത്തി ശ​ല്യം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ബു​ഭാ​യ് പി​ങ്കി​ബെ​ന്നി​നെ ജി​തു​ഭാ​യ് പാ​ഞ്ചാ​ൽ എ​ന്ന യു​വാ​വി​ന്‍റെ വീ​ടി​ന​ടു​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. പ​ണം സം​ഘ​ടി​പ്പി​ക്കാ​ൻ ര​ണ്ടു​ദി​വ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് പി​ങ്കി​ബെ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് ഒ​രു​മി​ച്ച് ചാ​യ കു​ടി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പോ​യ പ്ര​തി തി​രി​കെ​യെ​ത്തി​യ​ത് പെ​ട്രോ​ൾ കു​പ്പി​യു​മാ​യാ​യി​രു​ന്നു. ജി​തു​ഭാ​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന പി​ങ്കി​ബെ​ന്നി​ന്‍റെ മേ​ൽ പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ധാ​ർ​പൂ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ജൂ​ലൈ 12- നാ​ണ് പോ​ലീ​സ് അ​റി​ഞ്ഞ​ത്. യു​വ​തി​യു​ടെ നി​ല വ​ഷ​ളാ​കു​ന്ന​തി​ന് മു​ൻ​പ് പോ​ലീ​സ് ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ടെ ബാ​ബു​ഭാ​യ്ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജി​തു​ഭാ​യി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ഇവരെല്ലാം എവിടെ?; ആറു മാസത്തിനിടെ കാണാതായത് 4,352 പേരെ

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഓ​​രോ വ​​ർ​​ഷ​​വും കാ​​ണാ​​താ​​കു​​ന്ന​​വ​​രു​​ടെ ക​​ണ​​ക്ക് പെ​​രു​​കു​​ന്നു. പോ​​ലീ​​സി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഈ ​​വ​​ര്‍ഷം മേ​​യ് വ​​രെ 4,352 പേ​​രെ​​യാ​​ണു കാ​​ണാ​​താ​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഇ​​ത് 11,139 ആ​​യി​​രു​​ന്നു. 2020ന് ​​ശേ​​ഷം കാ​​ണാ​​താ​​കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ പ്ര​​തി​​വ​​ര്‍ഷം ശ​​രാ​​ശ​​രി ആ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​രു​​ടെ വ​​ര്‍ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്.

പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ പോ​​ലീ​​സി​​ല്‍ റി​​പ്പോ​​ര്‍ട്ട് ചെ​​യ്യ​​പ്പെ​​ടാ​​തെ പോ​​യ കേ​​സു​​ക​​ളും ഇ​​വ​​യ്ക്കു പു​​റ​​മേ നി​​ല​​നി​​ല്‍ക്കു​​ന്നു. കാ​​ണാ​​താ​​യ​​വ​​രി​​ല്‍ ഭൂ​​രി​​ഭാ​​ഗം പേ​​രെ​​യും തി​​രി​​ച്ചു കി​​ട്ടി​​യ​​താ​​യി പോ​​ലീ​​സ് രേ​​ഖ​​ക​​ളി​​ല്ല.

കു​​ട്ടി​​ക​​ള്‍ തു​​ട​​ങ്ങി വ​​യോ​​ധി​​ക​​ര്‍ വ​​രെ ഉ​​ള്‍പ്പെ​​ടു​​ന്ന​​താ​​ണ് കാ​​ണാ​​താ​​യ​​വ​​രു​​ടെ പ​​ട്ടി​​ക. വീ​​ടു​​ക​​ളി​​ലെ നി​​സാ​​ര​​വ​​ഴ​​ക്ക് മു​​ത​​ല്‍ യാ​​തൊ​​രു കാ​​ര​​ണ​​മി​​ല്ലാ​​തെ വീ​​ടു​​വി​​ട്ട് ഇ​​റ​​ങ്ങി​​യ​​വ​​രും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ല്‍, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കും തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള യാ​​ത്ര​​യി​​ല്‍ കാ​​ണാ​​താ​​യ​​വ​​രു​​മൊ​​ക്കെ ഈ ​​കൂ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടും.

പ്ര​​ണ​​യ​​ത്തി​​ന്‍റെ ചൂ​​രി​​ല്‍ നാ​​ടും വീ​​ടും ഉ​​പേ​​ക്ഷി​​ച്ച് പോ​​കു​​ന്ന​​വ​​രും ഉ​​ണ്ട് കൂ​​ട്ട​​ത്തി​​ല്‍. സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ള്‍ക്ക് ഇ​​ത്ത​​രം തി​​രോ​​ധാ​​ന​​ങ്ങ​​ളി​​ല്‍ വ​​ലി​​യ പ​​ങ്കു​​ണ്ടെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ​​യ​​ട​​ക്കം വി​​ല​​യി​​രു​​ത്ത​​ല്‍.

ആ​​റ​​ര വ​​ര്‍ഷം 68,862 പേ​​ര്‍

ക​​ഴി​​ഞ്ഞ ആ​​റ​​ര വ​​ര്‍ഷ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത് കാ​​ണാ​​താ​​യ​​വ​​രു​​ടെ എ​​ണ്ണം 68,862. 2020ല്‍ 8,742 ​​പേ​​രെ കാ​​ണാ​​താ​​യ​​താ​​യി റി​​പ്പോ​​ര്‍ട്ട് ചെ​​യ്ത​​പ്പോ​​ള്‍ 2021ല്‍ ​​ഇ​​ത് 9,713 ആ​​യി ഉ​​യ​​ര്‍ന്നു. 2022ല്‍ 11,259, 2023​​ല്‍ 11,760, 2024ല്‍ 11,897, 2025​​ല്‍ 11,139, ഈ ​​വ​​ര്‍ഷം മേ​​യ് വ​​രെ 4,352 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ണ​​ക്ക്.

ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്ന് ആ​​രോ​​പ​​ണം

കാ​​ണാ​​താ​​കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ര്‍ധി​​ക്കു​​ന്ന​​തി​​ല്‍ ഏ​​താ​​നും ചി​​ല മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ര്‍ത്ത​​ക​​രും സം​​ഘ​​ട​​ന​​ക​​ളും ഇ​​തി​​ല്‍ ദു​​രൂ​​ഹ​​ത ആ​​രോ​​പി​​ക്കു​​ന്നു. അ​​വ​​യ​​വ​​ക്ക​​ച്ച​​വ​​ട​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ ന​​ട​​ക്കു​​ന്ന മ​​നു​​ഷ്യ​​ക്ക​​ട​​ത്താ​​ണു തി​​രോ​​ധാ​​ന​​ങ്ങ​​ള്‍ക്കു പി​​ന്നി​​ലെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ ആ​​രോ​​പ​​ണം.

കാ​​ണാ​​താ​​കു​​ന്ന​​വ​​രി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍ക്കു​​ന്ന വീ​​ടു​​ക​​ളി​​ല്‍ നി​​ന്നു​​ള​​ള​​വ​​രാ​​ണെ​​ന്നും ഇ​​ത് ചൂ​​ഷ​​ണം ചെ​​യ്താ​​ണ് മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​ന് പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സം​​ഘ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​മെ​​ന്നു​​മാ​​ണ് ആ​​രോ​​പ​​ണം.

 

Kerala

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ചി​ര​ട്ട​ക്കു​ടി വീ​ട്ടി​ൽ എ​ബി​ൻ ടോ​മി (27) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി വൈ​കു​ന്നേ​രം കാ​രാ​ട്ടു​പ​ള്ളി​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടു​കാ​ർ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി അ​ല​മാ​ര​യു​ടെ താ​ഴ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി വീ​ട്ട​മ്മ എ​ത്തി​യ​തി​നി​ടെ അ​തി​ക്ര​മം ന​ട​ത്തി.

വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ, കോ​ട​നാ​ട്, കു​റു​പ്പം​പ​ടി, കോ​ത​മം​ഗ​ലം, വാ​ഴ​ക്കു​ളം, പൂ​വ്വാ​ർ മു​ട്ടം, ആ​ല​പ്പു​ഴ നോ​ർ​ത്ത് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ പ​ത്തി​ലേ​റെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ എ​ബി​ൻ ടോ​മി.

Kerala

യൂട്യൂബര്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില്‍ കഴിയുന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് നിഹാദ് ഹാജരായിരുന്നില്ല. നിഹാദിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക. പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് കേസ്. നിഹാദിന്‍റെ കൂട്ടാളികളായ മമ്മു, ഷമീര്‍ എന്നിവര്‍ ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയ വീഡിയോയിലാണ് നഗ്ന ദൃശ്യങ്ങള്‍ കാണിച്ചത്.

ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. നിഹാദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ നേരത്തെ നിഹാദിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

Kerala

പെരുമ്പാവൂരില്‍ മോഷണത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വീടിന്‍റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്‌നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

Kerala

വീടുകയറി ആക്രമണം: ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

കൊച്ചി: എറണാകുളം ചെറായില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായെന്ന ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ മുനമ്പം പോലീസ് കേസെടുത്തു.

ചെറായി കരുത്തല കളപ്പുരക്കല്‍ ദിനേശന്‍റെ പരാതിയില്‍ പറവൂര്‍ ചെറിയ പല്ലംതുരുത്ത് സ്വദേശി ബാബുരാജ്, സുഹൃത്തുക്കളായ വിഷ്ണു, പ്രവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫോണ്‍ വിളിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ബാബുരാജും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ദിനേശന്‍റെ വീട്ടിലെത്തി കത്തി കൊണ്ടും പൈപ്പ് കൊണ്ടും ആക്രമിക്കുകയായിരുന്നു. വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

Kerala

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.

District News

മൂ​ന്ന് ദി​വ​സം ഓ​ട​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ പു​റ​ത്തി​റ​ക്കി

കൊ​ല്ലം: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യു​വാ​വ് ഓ​ട​യി​ല്‍ ഒ​ളി​ച്ചി​രു​ന്നത് മ​ണി​ക്കൂ​റു​ക​ള്‍. ഉ​ളി​യ​ക്കോ​വി​ല്‍ സ്വദേശിയാണ് മൂ​ന്ന് ദി​വ​സ​ത്തോ​ളം ഓ​ട​യി​ല്‍ ക​ഴി​ഞ്ഞ​ത്. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കൈ​യി​ല്‍ ക​മ്പി​വ​ടി​യു​മാ​യി അ​ടു​ത്തെ​ത്തു​ന്ന​വ​രെ​യെ​ല്ലാം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​മ്മ​യെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഉ​ളി​യ​ക്കോ​വി​ല്‍ ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി യുവാവ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സി​നെ ഭ​യ​ന്നാ​ണ് ഇ​യാ​ള്‍ സ​മീ​പ​ത്തെ ഓ​ട​യി​ല്‍ ക​യ​റി ഒ​ളി​ച്ച​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ ഗി​രീ​ഷ് മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​മ്പും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​പ്പാ​ക്ക​ട ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗി​രീ​ഷി​നെ പു​റ​ത്തി​റ​ക്കി​യ​ത്.

 

District News

യു​വാ​വിന്‍റെ ആക്രമണത്തിൽ വ​യോ​ധി​ക ദ​മ്പ​തി​കൾക്കു പരിക്ക്

പാ​​മ്പാ​​ടി: യു​​വാ​​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​​യോ​​ധി​​ക ദ​​മ്പ​​തി​​ക​ൾ​ക്കു പ​രി​ക്ക്. ത​​ച്ച​​കു​​ന്നേ​​ൽ ഏ​​ലി​​യാ​​മ്മ (63), ഭ​​ർ​​ത്താ​​വ് ടി.​​എ. ജേ​​ക്ക​​ബ് (67) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്ക്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​​ഭ​​വം. പു​​തു​​പ്പ​​ള്ളി പു​​തു​​വ​​യ​​ൽ സ്വ​​ദേ​​ശി​​യാ​​യ കീ​​ച്ചാ​​ലി​​ൽ ആ​​ദ​​ർ​​ശ് (21) ആ​ണ് ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി ഇ​വ​രെ അ​​സ​​ഭ്യം​ പ​​റ​​യു​​ക​​യും ജേ​​ക്ക​​ബി​​നെ ചു​​ടു​​ക​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് നെ​​ഞ്ചി​​ൽ മ​​ർ​​ദി​​ക്കു​​ക​​യും ചെ​യ്ത​ത്. ആ​​ക്ര​​മ​​ണം ത​​ട​​യാ​​നെ​​ത്തി​​യ ഏ​​ലി​​യാ​​മ്മ​​യെ ക​​സേ​​ര ഉ​​പ​​യോ​​ഗി​​ച്ച് മ​​ർ​​ദി​​ച്ച​​താ​​യും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ലി​​യാ​​മ്മ​​യു​​ടെ മു​​ഖ​​ത്ത് പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

യു​വാ​വ് മ​ദ്യ​ല​ഹ​രി​ലാ​യി​രു​ന്നെ​ന്ന് ദ​ന്പ​തി​ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​​ഭ​​വ​​ത്തി​​ൽ പാ​​മ്പാ​​ടി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

National

സ്ത്രീ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ​ ക​യ​റി മൊ​ബൈ​ൽ പി​ടി​ച്ചെ‌​ടു​ത്തു; പോ​ലീ​സി​ന് 10,000 രൂപ പി​ഴ​

മും​​​​ബൈ: പോ​​​​ലീ​​​​സി​​​​ന് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ സ്ത്രീ​​​​യു​​​​ടെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ബ​​​​ല​​​​മാ​​​​യി​​​​ ക​​​​യ​​​​റി മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ക്കീ​​​​ത്.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കും വ്യ​​​​ക്തി​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​നു മേ​​​​ലെ​​​​യു​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​ധേ​​​​യാ​​​​യ സ്ത്രീ​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 10,000 രൂ​​​​പ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നാ​​​​ഗ്പു​​​​ർ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ഊ​​​​ർ​​​​മി​​​​ള ജോ​​​​ഷി ഫാ​​​​ൽ​​​​ക്കെ, നി​​​​വേ​​​​ദി​​​​ത മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

നാ​​​​ഗ്പു​​​​രി​​​​ലെ സാ​​​​വോ​​​​ന​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി. കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് പോ​​​​ലീ​​​​സ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്.

District News

സ്വർണമാല കവർച്ച പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണമി​ക​വ്

ക​റു​​ക​​ച്ചാ​​ൽ: മ​​ധ്യ​​വ​​യ്സ്ക​​നു മ​​ദ്യം ന​​ൽ​​കി അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​ക്കി ത​​ട്ടി​​ക്കൊ​​ണ്ടു​പോ​​യി സ്വ​​ർ​​ണ​മാ​​ല ക​​വ​​ർ​​ന്ന കേ​​സി​​ലെ പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​ത് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ മി​​ക​​വ്.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.
ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കാ​​മ​​റ​​ക​​ളി​​ൽ ഇ​​വ​​രു​​ടെ​​യും, ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കു​​ക​​ളു​​ടെ​​യും ദൃ​​ശ്യം പ​​തി​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ന്ന് നിരവധി സ്ഥ​​ല​​ങ്ങ​​ളി​​ലെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച വ​​ഴി​​ക​​ൾ മ​​ന​​സി​​ലാ​​ക്കി പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്.

ബൈ​​ക്കി​​ന്‍റെ ന​​മ്പ​​ർ തി​​രി​​ച്ച​​റി​​ഞ്ഞ പോ​​ലീ​​സ് ഉ​​ട​​മ​​യു​​ടെ വി​​ലാ​​സം ശേ​​ഖ​​രി​​ച്ചു. ആ​​ദ്യ ഉ​​ട​​മ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ് ഈ ​​ബൈ​​ക്ക് വി​​റ്റി​​രു​​ന്നു. ബൈ​​ക്ക് വാ​​ങ്ങി​​യ ആ​​ളെ സ​​മീ​​പി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണം പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​യി. പ്രതികളായ സു​​ധീ​​ഷ് കു​​മാ​​ർ കാ​​വാ​​ല​​ത്തു വാ​​ട​​ക​​യ്ക്കും അ​​നി​​ൽ നാ​​ലു​കോ​​ടി​​യി​​ൽ ബ​​ന്ധു​​വി​​നൊ​​പ്പ​​വു​​മാ​​ണ് താ​​മ​​സം. ഇ​​വ​​രു​​ടെ പേ​​രി​​ൽ വ​​ധ​​ശ്ര​​മം, മോ​​ഷ​​ണം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി കേ​​സു​​ക​​ൾ ഉ​​ള്ള​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

District News

പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വ്

ക​റു​ക​ച്ചാ​ൽ: കൊ​ച്ചു​റോ​ഡ്, ക​ണി​ച്ചു​കു​ളം, തു​രു​ത്തി, വ​ഴി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ചി​ങ്ങ​വ​നം മാ​ളി​ക​പ്പ​ടി​യി​ലെ​ത്തി. പ്ര​തി​ക​ളി​ലേ​ക്കു​ള്ള തു​മ്പും ക​ണ്ടെ​ത്തി. 24 മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ൾ വ​ല​യി​ൽ. മ​ധ്യ​വ​യ്സ്ക്ക​നു മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ത​ട്ടി​കൊ​ണ്ടു പോ​യി സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വ് .

ജോ​സ​ഫി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ട​ൻ ത​ന്നെ അ​ന്വേ​ക്ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ദ്യം തു​മ്പൊ​ന്നും ല​ഭി​ച്ചി​ല്ല. ക​റു​ക​ച്ചാ​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി കാ​മ​റ​ക​ളി​ൽ നി​ന്ന് ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​മ​റ​ക​ളി​ൽ ഇ​വ​രു​ടെ​യും, ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ളു​ടെ​യും ദൃ​ശ്യം ന​ന്നാ​യി പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ക​ണി​ച്ചു​കു​ളം, മാ​മ്മൂ​ട്, കൊ​ച്ചു റോ​ഡ്, കാ​ലാ​യി പ​ടി, തു​രു​ത്തി , കു​റി​ച്ച് ഔ​ട്ട് പോ​സ്റ്റ്, ചി​ങ്ങ​വ​നം മാ​ളി​ക​പ്പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബൈ​ക്കി​ന്‍റെ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ പോ​ലി​സ് ഉ​ട​മ​യു​ടെ വി​ലാ​സം ശേ​ഖ​രി​ച്ചു.

ആ​ദ്യ ഉ​ട​മ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഈ ​ബൈ​ക്ക് വി​റ്റി​രു​ന്നു. ബൈ​ക്ക് വാ​ങ്ങി​യ ആ​ളെ സ​മീ​പി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യി. സു​ധീ​ഷ് കു​മാ​ർ കാ​വാ​ല​ത്തു വാ​ട​ക​യ്ക്കും, അ​നി​ൽ നാ​ലു കോ​ടി​യി​ൽ ബ​ന്ധു​വി​നൊ​പ്പ​വു​മാ​ണ് താ​മ​സം. ഇ​വ​രു​ടെ പേ​രി​ൽ വ​ധ​ശ്ര​മം, മോ​ഷ​ണം തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​താ​യും മൂ​ന്നു പ്ര​തി​ക​ളും കൂ​ട്ടു​ചേ​ർ​ന്നാ​ണ് കു​റ്റ കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

നാ​ല് മാ​സം മു​ൻ​പ് വി​വാ​ഹം; അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ശ്വേ​ത(25) ആ​ണ് മ​രി​ച്ച​ത്. ശ്വേ​ത​യു​ടെ വി​വാ​ഹം നാ​ല് മാ​സം മു​ൻ​പാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​ന്‍റെ മ​ര​ണ​ത്തി​ന് ഭ​ർ​ത്താ​വും ഭ​ർ​തൃ​സ​ഹോ​ദ​രി​യു​മാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ശ്വേ​ത​യു​ടേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ൽ​നി​ന്നും ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​രി​യി​ൽ​നി​ന്നും നി​ര​ന്ത​രം ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി ശ്വേ​ത​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

താ​ൻ മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ ശി​ക്ഷി​ക്കാ​തെ വി​ട​രു​ത്. താ​ൻ തെ​റ്റ് ചെ​യ്തു. ത​ന്നോ​ട് ക്ഷ​മി​ക്ക​ണം. ത​നി​ക്ക് ഇ​നി ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. ദ​യ​വു​ചെ​യ്ത് ത​ന്നെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: അടൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Kerala

കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി തന്നെയായ ശരത് ആണ് പോലീസ് പിടിയിലായത്. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് ഇയാള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ രണ്ടു സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.

മദ്യലഹരിയില്‍ ചെയ്തതാണെന്ന് ശരത് പോലീസിന് മൊഴി നല്‍കി. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികള്‍ക്കാണ് പ്രതി തീയിട്ടത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.

മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണക്കുകയായിരുന്നു. ഒരു ചായക്കടയില്‍ വച്ചിരിക്കുന്ന സ്‌കൂട്ടര്‍ സംശയാസ്പദമായ രീതിയില്‍ തള്ളിക്കൊണ്ടു പോവുന്ന പ്രതിയുടെ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Kerala

കാറിനും ഓട്ടോറിക്ഷകള്‍ക്കും തീയിട്ട് അജ്ഞാതന്‍; സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളി

കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതന്‍. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണയ്ക്കുകയായിരുന്നു.

കൂടാതെ രണ്ടു സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ ഒരു കിലോ മീറ്റര്‍ പരിധിക്കുള്ളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികളാണ് കൂട്ടമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

സംശയാസ്പദമായ രീതിയില്‍ ഒരു സ്‌കൂട്ടര്‍ തള്ളിക്കൊണ്ടു പോവുന്ന ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ലഹരി സംഘമാണെന്ന സംശയവുമുണ്ട്.

Kerala

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; ചെ​ന്ത​മാ​രയുടെ വിധി ഇന്ന്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ചെ​ന്ത​മാ​ര എ​ന്ന കൊ​ടും കു​റ്റ​വാ​ളി​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്ന്. നെ​ൻ​മാ​റ പോ​ത്തു​ണ്ടി സ്വ​ദേ​ശി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി ഒ​ന്ന​ര വ​ർ​ഷ​മാ​കു​മ്പോ​ഴാ​ണ് വി​ധി വ​രു​ന്ന​ത്. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്.

2025 ജ​നു​വ​രി 27 ലാ​ണ് ചെ​ന്താ​മ​ര അ​യ​ൽ​വാ​സി​യാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക്കാ​യി മ​ല​യി​ടു​ക്കി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ദി​നം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 28ന് ​രാ​ത്രി 11 ഓ​ടെ ചെ​ന്താ​മ​ര​യെ പോ​ത്തു​ണ്ടി മാ​ട്ടാ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് സു​ധാ​ക​ര​നെ​യും ല​ക്ഷ്മി​യെ​യും കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ക​ത്തി വാ​ങ്ങി​യ എ​ല​വ​ഞ്ചേ​രി​യി​ൽ തെ​ളി​വെ​ടു​പ്പ്. ഫെ​ബ്രു​വ​രി 18 ന് ​പ്ര​തി ചെ​ന്താ​മ​ര​യു​ടെ ആ​ദ്യ കേ​സി​ലെ ജാ​മ്യം റ​ദ്ദാ​ക്കി. 2019 ൽ ​പോ​ത്തു​ണ്ടി സ്വ​ദേ​ശി സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

2022 ൽ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ് പോ​ത്തു​ണ്ടി​യി​ൽ താ​മ​സി​ച്ച​ത്. മാ​ർ​ച്ച് മൂ​ന്നി​ന് കേ​സി​ൽ സാ​ക്ഷി​ക​ളു​ടെ ര​ഹ​സ്യ മൊ​ഴി ചി​റ്റൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. മാ​ർ​ച്ച് 25 ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 480 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 132 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​പ്പ​തി​ല​ധി​കം രേ​ഖ​ക​ളും ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഫെ​ബ്രു​വ​രി 23 മു​ത​ൽ മേ​യ് ആ​റു വ​രെ വി​ചാ​ര​ണ നീ​ണ്ടു. 132 സാ​ക്ഷി​ക​ളി​ൽ നാ​ലു പേ​ർ കൂ​റു​മാ​റി.

Kerala

ശ്രീ​കാ​ര്യ​ത്ത് യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വി​ള​വൂ​ര്‍​ക്ക​ല്‍ സ്വ​ദേ​ശി കാ​വ്യ(30) ആ​ണ് മ​രി​ച്ച​ത്. ജ​നാ​ല​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് കാ​വ്യ​യെ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​ക്ക് ര​ണ്ടും ആ​റും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ വേ​ണ്ടി മു​റി​ക്ക് അ​ക​ത്തു​ക​യ​റി​യ കാ​വ്യ​യെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ട്ട് വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു കാ​വ്യ​യു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ചേ​ല​ക്ക​ര സ്വ​ദേ​ശി സെ​ന്താ​ന​വ​ല്ലി (65) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റും കൂ​ട്ടാ​ളി​യും ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഇ​ന്ന​ലെ രാ​ത്രി സെ​ന്താ​ന​വ​ല്ലി​യെ കൊ​ണ്ടു​വ​ന്നു. ശാ​രീ​രി​ക​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ചെ​ന്ന് ക​രു​തി സെ​ന്താ​ന​വ​ല്ലി​യു​ടെ മൃ​ത​ദേ​ഹം എ​ടു​ത്ത് കി​ണ​റ്റി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​ന സ​ദ​സി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

International

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ടി​വെ​പ്പി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

സ​ൽ​സ ഫെ​സ്റ്റി​വ​ൽ ന​ട​ന്ന നി​ര​വ​ധി ക​ട​ക​ളും റെ​സ്റ്റോ​റ​ന്‍റ​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും പ്ര​ദേ​ശ​ത്തു​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​ക്ര​മി​ക്കാ​യി പോ​ലീ​സി​ന്റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യ​യി​ലും വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ര​ണ്ടു​പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി​യി​ൽ ടം​ബ്ല​ർ റി​ഡ്ജി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ എ​ട്ടു​പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Kerala

ചാ​ലി​ക്ക​ര​യി​ലെ വീ​ട്ടു​പ​റ​മ്പി​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര ചാ​ലി​ക്ക​ര​യി​ൽ വീ​ടി​നോ​ട് ചേ​ര്‍​ന്ന പ​റ​മ്പി​ല്‍ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ഉ​ൾ​പ്പെടെ​യു​ള്ള അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കാ​ക്കാ​മാ​ക്കൂ​ല്‍ മീ​ത്ത​ല്‍ കു​ഞ്ഞി​ക​ണ്ണ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞി​ക്ക​ണ്ണ​നെ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​താ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം ത​ല​യോ​ട്ടി​യും മ​റ്റ് അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും വേ​റി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​യ്ക്ക് ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

തൂ​ഫാ​ന്‍ ആ​ഞ്ഞ​ടി​ച്ചു, പോ​ലീ​സി​നെ കൂ​ടു​ത​ല്‍ പീ​പ്പി​ള്‍ ഫ്ര​ണ്ട്‌​ലി ആ​ക്കും: ചെ​ന്നി​ത്ത​ല

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ ല​ഹ​രി വ്യാ​പ​നം ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ജ​ന​ങ്ങ​ള്‍ ഈ ​ദൗ​ത്യ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​തൊ​രു യു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി കൊ​ച്ചി​യി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ല​ഹ​രി​വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 6,182 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 6,632 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. 35 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​തി​ന​കം പി​ടി​ച്ചെ​ടു​ത്ത​ത്. ഭാ​വി ത​ല​മു​റ​യെ ര​ക്ഷി​ക്കാ​നു​ള്ള ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17,000ത്തോ​ളം സ്‌​കൂ​ളു​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു.

3,000ല്‍ ​അ​ധി​കം ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പ് എ​തി​ര​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. കാ​ര​വ​നു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

ല​ഹ​രി കേ​സു​ക​ളി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള ശി​പാ​ര്‍​ശ​ക​ളും അ​നു​വ​ദി​ക്കി​ല്ല. ല​ഹ​രി​ക്ക് ഇ​ര​യാ​യി​പ്പോ​യ​വ​രെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ 34 ആ​ശു​പ​ത്രി​ക​ളി​ല്‍ തൂ​ഫാ​ന്‍ കെ​യ​ര്‍ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ക്ലീ​നിം​ഗ് ക​മ്പ​നി എ​ന്ന മ​റ​വി​ല്‍ കൂ​ള്‍ ലി​പ്‌​സ് നി​ര്‍​മ്മാ​ണ ക​മ്പ​നി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും കു​ട്ടി​ക​ളി​ല്‍ വി​ല്‍​ക്കാ​ന്‍ നി​ര്‍​മ്മി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ കൂ​ള്‍ ലി​പ്‌​സ് പി​ടി​ച്ചെ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​പോ​ലെ​യു​ള്ള രാ​സ​ല​ഹ​രി നി​ര്‍​മ്മാ​ണ യൂ​ണി​റ്റു​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്‍​ഡി​പി​എ​സ് നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഇ​ക്കാ​ര്യം എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​തെ​ന്നും അ​ത് പോ​ലീ​സി​ന്‍റെ ജോ​ലി​യാ​ണെ​ന്നും പെ​രു​മ്പാ​വൂ​രി​ലെ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​നം ക​ണ്ണു തു​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സി​നെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പു​തി​യ സം​വി​ധാ​നം വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കും. കേ​ര​ള പോ​ലീ​സി​നെ കൂ​ടു​ത​ല്‍ പീ​പ്പി​ള്‍ ഫ്ര​ണ്ട്‌​ലി ആ​ക്കും.

ഓ​ഗ​സ്റ്റ് 15ന് ​അ​കം എ​ല്ലാ സ്റ്റേ​ഷ​നു​ക​ളും വൃ​ത്തി​യാ​ക്കും. എ​ല്ലാ സ്റ്റേ​ഷ​നു​ക​ള്‍​ക്കും ഒ​രേ പെ​യി​ന്‍റ് അ​ടി​ക്കും. ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ 64 സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​ഴി​കെ എ​സ്ഐ​ക്കാ​കും സ്റ്റേ​ഷ​ന്‍ ചു​മ​ത​ല. 64 സ്റ്റേ​ഷ​നു​ക​ളി​ല്‍ സി​ഐ​മാ​ര്‍​ക്ക് ത​ന്നെ​യാ​ണ് ചു​മ​ത​ല​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

National

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ കൊ​ല​പ്പെ​ടു​ത്തി; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി ഒ​ളി​വി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ രം​ഗാ​റെ​ഡ്ഡി ജി​ല്ല​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ 17-കാ​രി​യെ​യും അ​മ്മ​യെ​യും മു​ത്ത​ശി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ രാ​ജ്കു​മാ​ർ (35) എ​ന്ന യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ ഷാ​ബാ​ദി​ലെ വീ​ട്ടി​ൽ വ​ച്ച് രാ​ജ്കു​മാ​ർ ആ​ദ്യം ഭാ​ര്യ പാ​ർ​വ്വ​തി സ​രി​ത​യെ​യും (30), മ​ക്ക​ളാ​യ നാ​ല് വ​യ​സു​കാ​ര​നെ​യും 18 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി.

ഇ​തി​നു​ശേ​ഷം ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് പോ​യി, ത​നി​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് ന​ൽ​കി​യ 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും അ​വ​രു​ടെ അ​മ്മ​യെ​യും മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജ്കു​മാ​ർ അ​യാ​ളു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച ശേ​ഷ​മാ​ണ് ഒ​ളി​വി​ൽ പോ​യ​ത്.

മെ​യ് 16-നാ​ണ് 17-കാ​രി​യാ​യ പെ​ൺ​കു​ട്ടി രാ​ജ്കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ​ക്ക് സം​ഭ​വ​ത്തി​ന് 10 ദി​വ​സം മു​മ്പാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക്കാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ൽ ഫോ​റ​ൻ​സി​ക് സം​ഘ​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

ആ​ളു​മാ​റി യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ബ​ദി​യ​ഡു​ക്ക: മോ​ഷ​ണ​ക്കേ​സ് ആ​രോ​പി​ച്ച് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ബ​ദി​യ​ഡു​ക്ക ഏ​ത്ത​ടു​ക്ക സ്വ​ദേ​ശി അ​ജി​ത്കു​മാ​റി​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. ജൂ​ലൈ ര​ണ്ടി​ന് ഏ​ത്ത​ടു​ക്ക​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ല്‍​നി​ന്ന് അ​ട​യ്ക്ക മോ​ഷ​ണം പോ​യി​രു​ന്നു.

സി​സി​ടി​വി​യി​ൽ മു​ഖ​സാ​ദൃ​ശ്യം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് ജൂ​ലൈ എ​ട്ടി​നു രാ​ത്രി ഏ​ഴി​ന് അ​ജി​ത്കു​മാ​റി​നെ വീ​ട്ടി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​കാ​ര്യ കാ​റി​ലാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. മ​ഫ്തി​യി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര്‍ കാ​റി​ല്‍​വ​ച്ചും സ്റ്റേ​ഷ​നി​ല്‍​വ​ച്ചും മ​ര്‍​ദി​ച്ചു. കു​രു​മു​ള​ക് സ്‌​പ്രേ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ഷ​ണ​ക്കു​റ്റം ഏ​റ്റെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച​താ​യും അ​ജി​ത് പ​റ​യു​ന്നു. അ​തി​നി​ടെ മോ​ഷ​ണ​ക്കേ​സി​ല്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ജി​ത് ഇ​പ്പോ​ള്‍ ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ താ​നി​പ്പോ​ള്‍ ക​ള്ള​നാ​ണെ​ന്നും പോ​ലീ​സി​നെ​തി​രേ പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ജി​ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും മ​ര്‍​ദി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

മ​ഞ്ചേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

 

മ​ല​പ്പു​റം: മ​ഞ്ചേ​രി ന​റു​ക​ര​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു. മ​ഞ്ചേ​രി ദേ​വി ട്രേ​ഡേ​ഴ്സ് ഉ​ട​മ പ​ട്ട​ലൂ​ര്‍ മ​ന ദി​വാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

ദി​വാ​ക​ര​നും ഭാ​ര്യ ശ്രീ​ജ​യും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രെ പ​ട്ടാ​മ്പി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍​വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചും സി​സി​ടി​വി​യു​ടെ ഡി​വി.​ആ​ര്‍ മാ​റ്റി​യു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ വൈ​ഫൈ ക ​ണ​ക്ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലോ​ക​ക​പ്പി​ലെ അ​ര്‍​ജ​ന്‍റീ​ന - ഈ​ജി​പ്ത് മ​ത്സ​രം ക​ണ്ടി​രു​ന്ന​ത്. ക​ളി​യു​ടെ അ​വ​സാ​നം വൈ​ഫൈ ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​ട​മ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

Kerala

കോ​ട്ട​ക്ക​ലി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: കോ​ട്ട​ക്ക​ല്‍ എ​ട​രി​ക്കോ​ട് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. ഇ​വ​ര്‍​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

മ​ഞ്ചേ​രി എ​ള​ങ്കൂ​ര്‍ സ്വ​ദേ​ശി അ​ന​സ്, കോ​ഴി​ച്ചെ​ന പെ​രു​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​നി​ല്‍ എ​ന്നി​വ​രെ​യാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 1.24 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​രു പ്ര​തി​ക​ളെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ക​ല്‍​പ​ക​ഞ്ചേ​രി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Movies

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി; വി​നാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. മാ​വേ​ലി​ക്ക​ര പോ​ലീ​സാ​ണ് വി​നാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗി​ൽ പോ​ലീ​സി​ന് ക​മ്മീ​ഷ​ൻ കേ​സെ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് എ​ഫ്ഐ​ആ​ർ ഇ​ട്ട​ത്.

ത​ഴ​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​ര​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ ചി​ത്രം വി​നാ​യ​ക​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

Kerala

ആഭ്യന്തര മന്ത്രിക്കെതിരേ വ്യാജപ്രചാരണം: ഹരിപ്പാട് സ്വദേശിക്കെതിരേ കേസ്

ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.

തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്‍റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.

​ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.

 

 

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്‍റെ സിറ്റിംഗിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.

തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

Kerala

മാ​സ​പ്പ​ടി കേ​സ്: അ​ന്വേ​ഷ​ണം വീ​ണ​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ളി​ലേ​ക്കും

ക​ണ്ണൂ​ർ: സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി. ​വീ​ണ​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ളി​ലേ​ക്കും നീ​ളു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ഡി സം​ഘം പാ​തി​രി​യാ​ട്, പി​ണ​റാ​യി വി​ല്ലേ​ജു​ക​ളി​ലു​ള്ള വീ​ണ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ നേ​രി​ട്ടെ​ത്തി​യ​ത്. കേ​സി​ൽ വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് സ്വ​ത്ത് വി​വ​ര​ങ്ങ​ൾ തേ​ടി​യു​ള്ള ഇ​ഡി സം​ഘ​ത്തി​ന്‍റെ പി​ണ​റാ​യി​യി​ലേ​ക്കു​ള്ള വ​ര​വ്.

മാ​സ​പ്പ​ടി കേ​സി​ൽ ഇ​തു​വ​രെ ക​ന്പ​നി​ക​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​ന്പ​നി​യു​ടെ ബം​ഗ​ളൂ​രു, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ രേ​ഖ​ക​ൾ, കൊ​ച്ചി മി​ന​റ​ൽ​സ് ആ​ൻ​ഡ് റു​ട്ടൈ​ൽ ലി​മി​റ്റ​ഡി​ന്‍റെ രേ​ഖ​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ​യു​ടെ ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും തേ​ടു​ന്ന​ത്.

വീ​ണ​യു​ടെ ഭൂ​മി സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ കാ​ണി​ച്ചു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ത്തോ​ടെ പാ​തി​രി​യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ കൂ​ടെ പോ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വ​സ​തി​ക്ക് സ​മീ​പ​ത്താ​യു​ള്ള സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

തു​ട​ർ​ന്ന് 10.45 ഓ​ടെ പി​ണ​റാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി പി​ണ​റാ​യി ഇ​ല​ക്‌​ട്രി​സി​റ്റി സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ണ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു. പി​ണ​റാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഒ​പ്പം കൂ​ട്ടി​യാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഇ​ഡി സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ്വ​ത്ത് വി​വ​ര​ങ്ങ​ളും തേ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Kerala

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സ്; ഓ​ഗ​സ്റ്റ് പ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ്ര​തി​യാ​യ എ​സ്എ​ന്‍​ഡി​പി യോ​ഗം മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഒ​രു മാ​സം​കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു.

അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​യി​ലാ​ണു ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി വീ​ണ്ടും ഓ​ഗ​സ്റ്റ് പ​ത്തി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Kerala

ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന് നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്കേ​രി ക​ട്ട​ച്ചി​റ ക​ബീ​ര്‍ (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.25 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ട്ടാ​മ്പി ഭാ​ഗ​ത്തു​നി​ന്നും വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലി​രു​ന്ന പ്ര​തി. പോ​ലീ​സു​കാ​ര​ന്‍റെ ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ന്തോ വ​സ്തു ഇ​യാ​ൾ പു​റ​ത്തേ​യ്ക്ക് എ​റി​ഞ്ഞു. തു​ട​ര്‍​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.

ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ട്രാ​ഫി​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വ​ളാ​ഞ്ചേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​നി​ര്‍​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ പ്ര ​തി​യു​ടെ പേ​രി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ ഉ​ണ്ട്.

Kerala

മ​ദ്യ​പി​ച്ചു ല​ക്കുകെ​ട്ടു ല​ഹ​രി​വേ​ട്ട; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: മ​ദ്യ​വേ​ട്ട​ക്കി​ടെ മ​ദ്യ​പി​ച്ചു ല​ക്കു കെ​ട്ട പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്കു കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മി​ലെ രാ​ഹു​ൽ, പ്രി​യേ​ഷ്, സു​മ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ചു പോ​ലീ​സ് ജീ​പ്പ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി ​എ​ന്നാ​ണ് പ​രാ​തി. മദ്യലഹരിയിൽ ഉദ്യോഗസ്ഥർ ഒാടിച്ച പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം . ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ ശോ​ഭ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പോയ പോലീ​സ് ജീ​പ്പ് ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ത​ട​ഞ്ഞു. നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​പ്പി​ൽനി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ക്കളഞ്ഞത്.

സം​ഭ​വ​ത്തെത്തുടർന്നു കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘം സ്ഥലത്ത് എ​ത്തി​ച്ചേ​രു​ക​യും വാ​ഹ​നം ഓ​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

National

പ​തി​നൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബാ​രൂ​യി​പൂ​രി​ൽ 11 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്ര​ഭാ​ഷ് മ​ണ്ഡ​ലി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം.

പോ​ലീ​സി​ന്‍റെ പക്കൽനി​ന്നു തോ​ക്ക് ത​ട്ടിയെടുത്ത ശേഷം വെ​ടി​യുതിർത്ത് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രി​കെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പോലീസ് ഭാഷ്യം. കേ​സി​ലെ മ​റ്റു മൂന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​മു​ണ്ട്. കൊ​ല​യ്ക്കു മു​മ്പു പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ളിനു സ​മ്മാ​നം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽനി​ന്നു ശ​നി​യാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി പു​റ​ത്തു​പോ​യ​ത്. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അതേസമയം, പെൺകുട്ടിയുടെ കൊലപാതകത്തിൽ വൻ പ്രതിഷേധവും ജനരോഷവും കത്തിനിൽക്കുന്നതിനിടയിൽ പ്രതി വെടിയേറ്റു മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ശക്തമാണ്. ജനരോഷംതണുപ്പിക്കാനുള്ള തന്ത്രമാണോ അരങ്ങേറിയതെന്ന സംശയം വിവിധ കോണുകളിൽനിന്ന്ഉയർന്നുകഴിഞ്ഞു. ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു. 

National

നി‍​ർബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ചു; മ​രു​മ​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഭർതൃ പിതാവ് പിടിയിൽ

ല​ഖ്‌​നൗ: മ​രു​മ​ക​ളെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഭർതൃ പിതാവ് പിടിയിൽ. മ​രു​മ​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും ഗാ‍​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത മു​കേ​ഷ് കു​മാ‍‍​ർ തി​വാ​രി(58)യാണ് പി​ടി​യി​ലാ​യ​ത്. മാ​സ​ങ്ങ​ളോ​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ ര​ഹ​സ്യതാ​വ​ള​ത്തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.

2023 ന​വം​ബ​റി​ലാ​ണ് മു​കേ​ഷ് കു​മാ‍‍​ർ തി​വാ​രിയുടെ മ​കന്‍റെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. അ​ക്കാ​ലം മു​ത​ൽ സ്ത്രീ​ധ​ന​ത്തിന്‍റെ പേ​രി​ലും യു​വ​തി മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു. നി‍​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പീ​ഡ​ന​വും യു​വ​തി നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. 2024 ഏ​പ്രി​ൽ 20നാ​ണ് യു​വ​തി​യെ ഭർതൃ പിതാവ് പീ​ഡി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സം മു​റി​യി​ൽ അ​ട​ച്ചി​ട്ടാ​യി​രു​ന്നു പീ​ഡ​നം. ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി പോ​ലീ​സി​നെ ര​ഹ​സ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

റെ​യി​ൽ​വേ സീ​നി​യ‍​ർ എ​ൻ​ജി​നീ​യ‍​റായ പ്രതിയെ ആ​ലം​ബാ​ഗി​ലെ റെ​യി​ൽ​വേ കാ​ര്യേ​ജ് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സ്ത്രീ​ധ​ന പീ​ഡ​നം, മ​ർ​ദ​നം, ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഭ​ർ​തൃ​സ​ഹോ​ദ​രി​മാ​രും വീ​ട്ടി​ൽ നി​ര​ന്ത​രം മ​ദ്യ​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേക്കു​റി​ച്ച് ഭ​ർ​തൃ​പി​താ​വി​നോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​രം പാ​ർ​ട്ടി​ക​ൾ പ​ണ​ക്കാ​രു​ടെ വി​നോ​ദ​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു പ്രതി മ​രു​മ​ക​ളോ​ട് പ​റ​ഞ്ഞ​ത്.

Kerala

വീ​ട്ടു​വ​ള​പ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

ഷൊ​ർ​ണൂ​ർ: വീ​ട്ടു​വ​ള​പ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വാ​ടാ​നം​കു​ർ​ശി പൊ​യി​ലൂ​ർ സ്വ​ദേ​ശി ജ​യ​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണു അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ വീ​ട്ടു​മു​റ്റ​ത്തെ​ത്തി സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ച​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​കാം സം​ഭ​വ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പു​ല​ർ​ച്ചെ വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ മ​ഴ പെ​യ്ത​തി​നാ​ൽ മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്താ​ത്ത നി​ല​യി​ലാ​ണ്. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

 

 

Kerala

ശാ​ന്തി​ഗി​രി യാ​ത്ര​യ്ക്ക് എ​ല്ലാ പോ​യി​ന്‍റി​ലും പോ​ലീ​സ്; മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ത്ത​​​​ൻ​​​​കോ​​​​ട് ശാ​​​​ന്തി​​​​ഗി​​​​രി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ഞ്ച​​​​രി​​​​ച്ച വ​​​​ഴി​​​​യി​​​​ൽ എ​​​​ല്ലാം പോ​​​​ലീ​​​​സു​​​​കാ​​​​രെ സു​​​​ര​​​​ക്ഷാ ജോ​​​​ലി​​​​ക്ക് നി​​​​യോ​​​​ഗി​​​​ച്ച് റൂ​​​​റ​​​​ൽ എ​​​​സ്പി.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ ഓ​​​​ഹ​​​​രി കൈ​​​​മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദം ക​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ത​​​​ട​​​​യാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി വ​​​​ൻ പോ​​​​ലീ​​​​സ് ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, യാ​​​​ത്ര​​​​യ്ക്കു മു​​​​ൻ​​​​പു ത​​​​ന്നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ സം​​​​ഘ​​​​ത്തി​​​​ന് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ക്കാ​​​​ര്യം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ അ​​​​റി​​​​യി​​​​ച്ചു. വ​​​​ൻ സു​​​​ര​​​​ക്ഷ ഉ​​​​ട​​​​ൻ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സ് പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം റൂ​​​​റ​​​​ൽ പോ​​​​ലീ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​ബ്ഡി​​​​വി​​​​ഷ​​​​നി​​​​ൽ നി​​​​ന്നു​​​​ള്ള 92 പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് വി​​​​ന്യ​​​​സി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ഡി​​​​വൈ​​​​എ​​​​സ്പി, സി​​​​ഐ, എ​​​​സ്ഐ ത​​​​സ്തി​​​​ക​​​​യി​​​​ലു​​​​ള്ള ര​​​​ണ്ടു ഡ​​​​സ​​​​നോ​​​​ളം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും വി​​​​വി​​​​ധ പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ച അ​​​​ൻ​​​​പ​​​​തോ​​​​ളം പോ​​​​ലീ​​​​സു​​​​കാ​​​​രേ​​​​യും പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് സ​​​​ബ്ഡി​​​​വി​​​​ഷ​​​​നി​​​​ലെ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങി​​​​ലെ സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

Editorial

ശ​ത്രു​സം​ഹാ​ര​ത്തി​ന്‍റെ പോ​ക്സോ ക​ഥ​ക​ൾ

‘അ​പൂ​ർ​വ’ ഒ​രു വ്യാ​ജ പോ​ക്സോ കേ​സി​ലെ പ​തി​മൂ​ന്നു​കാ​രി​യു​ടെ വ്യാ​ജ​പ്പേ​രാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ളു​ടെ സ​ഹോ​ദ​രി ടീ​ച്ച​റോ​ട് പ​റ​ഞ്ഞു, അ​പൂ​ർ​വ​യെ സ​ഹ​പാ​ഠി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന്. ടീ​ച്ച​ർ സ്വാ​ഭാ​വി​ക​മാ​യി ചൈ​ൽ​ഡ് ഹെ​ൽ​പ്‌​ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പി​ന്നെ കേ​സാ​യി, പ്ര​തി​ക​ളെ പി​ടി​ക്ക​ലാ​യി, ചോ​ദ്യം ചെ​യ്യ​ലാ​യി, വാ​ർ​ത്ത​യാ​യി... ഒ​ടു​വി​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ണ​യം നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ​ത്രേ. കേ​സ് അ​വ​സാ​നി​പ്പി​ച്ചേ​ക്കാ​മെ​ന്നു വ​ച്ച​പ്പോ​ൾ, പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി വി​ശ്വ​സി​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം, മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ച്ഛ​നെ കോ​ട​തി വെ​റു​തേ വി​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി.

മ​ക​ളെ​ക്കൊ​ണ്ട് ഇ​തു ചെ​യ്യി​ച്ച​ത് അ​മ്മ​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. വ്യാ​ജ പോ​ക്സോ കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ പെ​രു​കു​ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളു​ടെ ക​ണ്ണീ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ഴ്ത്തു​ന്ന നി​യ​മ​മാ​യി പോ​ക്സോ മാ​റാ​തി​രി​ക്കാ​ൻ പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കേ​ര​ള​ത്തി​ലെ നി​ര​വ​ധി വ്യാ​ജ പോ​ക്സോ കേ​സു​ക​ളി​ൽ ഏ​റ്റ​വും പു​തി​യ​തു മാ​ത്ര​മാ​ണ് അ​പൂ​ർ​വ​യു​ടേ​ത്. ഈ ​പീ​ഡ​ന ക​ഥ ഏ​താ​നും ദി​വ​സം ചൂ​ടു വാ​ർ​ത്ത​യാ​യി​രു​ന്നു. സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലും സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ലും വ​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു മൊ​ഴി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ത​ന്നെ ബൂ​ട്ടി​ട്ടു ച​വി​ട്ടു​ക‍​യും മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ച്ചു​യ​ർ​ത്തു​ക​യും കാ​ൽ​വെ​ള്ള​യി​ൽ ചൂ​ര​ലി​ന​ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് വി​ട്ട​യ​യ്ക്ക​പ്പെ​ട്ട യു​വാ​ക്ക​ളി​ലൊ​രാ​ൾ ആ​രോ​പി​ച്ച​ത്.

പെ​ൺ​കു​ട്ടി പ​റ​ഞ്ഞ പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്. പ​ക്ഷേ, അ​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് കു​റ്റാ​രോ​പി​ത​രെ കൈ​കാ​ര്യം ചെ​യ്തു എ​ന്നു വേ​ണം ക​രു​താ​ൻ. പോ​ക്സോ കേ​സു​ക​ളി​ൽ ന​ട​പ​ടി വൈ​കി​യാ​ൽ ത​ങ്ങ​ളും പ്ര​തി​സ്ഥാ​ന​ത്താ​യേ​ക്കാ​മെ​ന്ന സ​മ്മ​ർ​ദം പോ​ലീ​സി​നു​മു​ണ്ട്. പ​ക്ഷേ, നി​ര​പ​രാ​ധി​ക​ളെ ച​വി​ട്ടി​മെ​തി​ക്കാ​ൻ അ​തു ന്യാ​യ​മ​ല്ല.

പെ​ൺ​കു​ട്ടി​യെ കൗ​ൺ​സ​ലിം​ഗി​നു വി​ധേ​യ​യാ​ക്കി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ് ഒ​രു​ങ്ങു​ന്നു​ണ്ട്; ന​ല്ല​ത്. പോ​ക്സോ കേ​സി​ലെ ഇ​ര​ക​ൾ കു​ട്ടി​ക​ളാ​ണ്. അ​വ​രു​ടെ വാ​ക്കു​ക​ൾ​ക്കൊ​പ്പം വൈ​ദ്യ​പ​രി​ശോ​ധ​നാ​ഫ​ല​വും ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ക​യും വ​ക​തി​രി​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ക​യും വേ​ണം.

പോ​ക്സോ കേ​സ് (ലൈം​ഗി​കാ​തി​ക്ര​മ ബാ​ല​സം​ര​ക്ഷ​ണ നി​യ​മം 2012) ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ടെ ബാ​ല്യ-​കൗ​മാ​ര​ങ്ങ​ളു​ടെ കാ​വ​ൽ​ക്കോ​ട്ട​യാ​ണ്. 2019ലെ ​ഭേ​ദ​ഗ​തി​പ്ര​കാ​രം, 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ കേ​സി​ൽ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ച്ചേ​ക്കും. പ​ക്ഷേ, ഈ ​നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചു വ​ള​രാ​ൻ ശ്ര​മി​ക്കു​ന്ന അ​ന്ത​ക​വി​ത്തു​ക​ളു​മു​ണ്ട്. കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ക​ള്ള​ക്കേ​സ് കൊ​ടു​പ്പി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണം കോ​ട​തി​ക​ളെ​യും അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ല കേ​സു​ക​ളി​ൽ അ​പ​ക്വ​മ​തി​ക​ളാ​യ കു​ട്ടി​ക​ൾ​ത​ന്നെ ശ​ത്രു​സം​ഹാ​ര​ത്തി​ന് ഇ​റ​ങ്ങു​ന്നു. അ​പൂ​ർ​വ​യു​ടേ​ത് അ​ത്ത​ര​മൊ​രു കേ​സാ​യി​രു​ന്നു. 2024 ഒ​ക്‌​ടോ​ബ​റി​ലാ​ണ്, ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന പി​താ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി വെ​റു​തേ വി​ട്ട​ത്. 2025 മാ​ർ​ച്ചി​ൽ ഒ​ന്ന​ര​വ​യ​സു​ള്ള മ​ക​ളെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി കൊ​ടു​ത്ത​ത് അ​ച്ഛ​നാ​ണ്.

മു​ല​കു​ടി മാ​റാ​ത്ത കു​ഞ്ഞി​നെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി അ​മ്മ​യ്ക്കു ജാ​മ്യം കൊ​ടു​ത്ത​ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് സ്കൂ​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ 75കാ​ര​ൻ ത​ന്നെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നു വി​ദ്യാ​ർ​ഥി​നി പ​രാ​തി കൊ​ടു​ത്ത​ത്. ഒ​ന്പ​തു മാ​സം ജ​യി​ലി​ൽ കി​ട​ന്നു. പ​ക്ഷേ, വി​സ്താ​ര​ത്തി​നി​ടെ കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട് സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞു.

കാ​മു​ക​നെ ര​ക്ഷി​ക്കാ​നാ​ണ് തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​ത്. 2025 മാ​ർ​ച്ചി​ലാ​ണ് പാ​രാ​മെ​ഡി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ഒ​രാ​ൾ ട്രെ​യി​നി​ലും സ്ഥാ​പ​ന​ത്തി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ച്ച​ത്. വി​വാ​ഹി​ത​നാ​യ കാ​മു​ക​ൻ കു​ടു​ക്കി​യ​താ​ണ്. പീ​ഡ​ന​ക്കേ​സി​ൽ പെ​ട്ട​തോ​ടെ അ​യാ​ളു​ടെ തൊ​ഴി​ലും സ​മൂ​ഹ​ജീ​വി​ത​വു​മെ​ല്ലാം താ​റു​മാ​റാ​യി. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ധ്യാ​ന​ത്തി​നി​ടെ പെ​ൺ​കു​ട്ടി ഭ​ർ​ത്താ​വു​മൊ​ത്തു വ​ന്നു അ​യാ​ളോ​ടും ഭാ​ര്യ​യോ​ടും മാ​പ്പു പ​റ​ഞ്ഞു.

ഭ​ർ​ത്താ​വു​മാ​യു​ള്ള ത​ർ​ക്കം ജ​യി​ക്കാ​ൻ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തു വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ലെ ഏ​റ്റ​വും നി​കൃ​ഷ്‌​ട​വ​ശ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത് ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ്. പോ​ക്സോ നി​യ​മ​ത്തി​ന്‍റെ നി​കൃ​ഷ്‌​ട​മാ​യ ദു​രു​പ​യോ​ഗം പ​ക​ർ​ച്ച​വ്യാ​ധി​യാ​ക​രു​ത്.

ല​ളി​ത​മാ​ണ് കാ​ര്യ​ങ്ങ​ൾ; ക​ള്ള​ക്കേ​സു​ക​ൾ പോ​ക്സോ കേ​സു​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്നും പോ​ക്സോ​യു​ടെ ഇ​ര​പ​ക്ഷ ക​ഠി​ന​വ​കു​പ്പു​ക​ൾ കു​റ്റാ​രോ​പി​ത​രെ അ​ങ്ങേ​യ​റ്റം നി​സ​ഹാ​യ​രാ​ക്കു​ന്ന​തി​നാ​ൽ ആ​ഘാ​ത​മേ​റെ​യു​ണ്ടാ​കു​മെ​ന്നും നി​കൃ​ഷ്‌​ട​ർ നി​യ​മം ദു​രു​പ​യോ​ഗി​ക്കു​മെ​ന്നും കു​റ്റ​വി​മു​ക്ത​രാ​യാ​ലും ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത പൊ​തു​ബോ​ധം നി​ര​പ​രാ​ധി​ക​ളെ മ​ര​ണം വ​രെ വേ​ട്ട​യാ​ടു​മെ​ന്നു​മു​ള്ള മു​ൻ​വി​ധി പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​ക​ണം.

ഈ ​ക​രു​ത​ലി​ന്‍റെ ഗു​ണ​ഫ​ലം യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ​ക്കും ല​ഭി​ച്ചേ​ക്കാം. പ​ക്ഷേ, ആ​യി​രം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ട​രു​ത​ല്ലോ.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല് പേ​രെ പി​ടി​കൂ​ടി പോ​ലീ​സ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ബി​ജു എ​ന്ന പൊ​ടി​യ​ൻ, ഇ​യാ​ളു​ടെ മ​ക​ൻ മി​ഥി​ൻ, സ​ഹോ​ദ​ര​ൻ വി​ജി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

കൊ​ല​പാ​ത​കം ന​ട​ത്തു​മ്പോ​ൾ പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. കാ​ഞ്ഞി​രം​കു​ളം ആ​ലു​നി​ന്ന​കു​ഴി എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​നോ​ജ്‌ എ​ന്ന് വി​ളി​ക്കു​ന്ന മ​നു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മി​ഥി​ന്‍റെ വീ​ട്ടി​ൽ സ​ഹോ​ദ​ര​നെ കാ​ണാ​ൻ എ​ത്തി​യ യു​വാ​വി​ന്‍റെ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ തീ​രു​ക​യും പെ​ട്രോ​ൾ വാ​ങ്ങി ഒ​ഴി​ച്ച ശേ​ഷം ബൈ​ക്ക് റെ​യ്‌​സ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബൈ​ക്ക് റെ​യ്‌​സ് ചെ​യ്ത​ത് സ​മീ​പ​വാ​സി​യാ​യ മ​നോ​ജ്‌ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Latest News

Corehub Up