x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന് നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 8, 2026 01:09 PM IST | Updated: July 8, 2026 01:09 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്കേ​രി ക​ട്ട​ച്ചി​റ ക​ബീ​ര്‍ (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.25 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ട്ടാ​മ്പി ഭാ​ഗ​ത്തു​നി​ന്നും വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലി​രു​ന്ന പ്ര​തി. പോ​ലീ​സു​കാ​ര​ന്‍റെ ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ന്തോ വ​സ്തു ഇ​യാ​ൾ പു​റ​ത്തേ​യ്ക്ക് എ​റി​ഞ്ഞു. തു​ട​ര്‍​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.

ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ട്രാ​ഫി​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വ​ളാ​ഞ്ചേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​നി​ര്‍​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ പ്ര ​തി​യു​ടെ പേ​രി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ ഉ​ണ്ട്.

Tags : Deepika Police arrest

Recent News

Corehub Up