x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: വി​ദ​ഗ്ധ​സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ.​ബ​ഷീ​ര്‍

തിരുവനന്തപുരം ബ്യൂറോ
Published: July 8, 2026 12:49 PM IST | Updated: July 8, 2026 12:49 PM IST

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍ വി​ദ​ഗ്ധ​സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ.​ബ​ഷീ​ര്‍. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. വ​ലി​യ അ​ശാ​സ്ത്രീ​യ​ത ന​ട​ന്നി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ര്‍​ണ​മാ​യി നി​ര്‍​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം, വ​യ​നാ​ട്ടി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കും. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ഹെ​ലി​കോ​പ്ട​റി​ല്‍ അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മ​ന്ത്രി​മാ​രാ​യ ടി. ​സി​ദ്ധി​ഖും എ.​പി. അ​നി​ല്‍​കു​മാ​റും വ​യ​നാ​ട്ടി​ല്‍ തു​ട​രു​ന്നു​ണ്ട്. വി​വി​ധ സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Wayanad Kalladi Landslide Minister ExpertCommittee investigate

Recent News

Corehub Up